തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. തുടർച്ചയായി നാല് ദിവസത്തെ വർദ്ധനവിന് ശേഷം ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഇന്ന് ഒറ്റയടിക്ക് 1200 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 71,840 രൂപയാണ്.
ജൂൺ മാസം തുടങ്ങിയതിന് ശേഷം 1,680 രൂപയോളമാണ് സ്വർണത്തിന് വർദ്ധിച്ചത്. ഇന്നത്തെ വമ്പൻ ഇടിവ് വിവാഹ വിപണിക്ക് ഉണർവേകും. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 150 രൂപ കുറഞ്ഞ് 8,980 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 7,365 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 113 രൂപയാണ്.
ജൂണിലെ സ്വർണവില
ജൂൺ 1 - സ്വർണവിലയിൽ മാറ്റമില്ല - ഒരു പവന്റെ വില - 71,360
ജൂൺ 2 - ഒരു പവൻ സ്വർണത്തിന് 1120 രൂപ വർദ്ധിച്ചു. വിപണിവില - 72,480
ജൂൺ 3 - ഒരു പവൻ സ്വർണത്തിന് 160 രൂപ വർദ്ധിച്ചു. വിപണിവില - 72,640
ജൂൺ 4 - ഒരു പവൻ സ്വർണത്തിന് 80 രൂപ വർദ്ധിച്ചു. വിപണിവില - 72,720
ജൂൺ 5 - ഒരു പവൻ സ്വർണത്തിന് 320 രൂപ വർദ്ധിച്ചു. വിപണിവില - 73,040
ജൂൺ 6 -സ്വർണവിലയിൽ മാറ്റമില്ല. വിപണിവില - 73,040
ജൂൺ 7 - ഒരു പവൻ സ്വർണത്തിന് 1200 രൂപ കുറഞ്ഞു. വിപണിവില - 71,840
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |