SignIn
Kerala Kaumudi Online
Saturday, 27 April 2024 7.48 AM IST

500 പുതിയ വിമാനങ്ങൾ വാങ്ങുമെന്ന് ഇൻഡിഗോയും

indigo

ന്യൂഡൽഹി: ലോക വ്യോമയാന ചരിത്രത്തിലെ വമ്പൻ ഓർഡറെന്ന പെരുമയോടെ 470 പുത്തൻ വിമാനങ്ങൾക്ക് ഓർഡർ നൽകിയ എയർ ഇന്ത്യയ്ക്ക് പിന്നാലെ, 500 പുത്തൻ വിമാനങ്ങൾ സ്വന്തമാക്കാൻ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയും ഒരുങ്ങുന്നു. ആവശ്യമെങ്കിൽ 370 എണ്ണം അധികമായി വാങ്ങാമെന്ന മാനദണ്ഡത്തോടെ മൊത്തം 840 പുതിയ വിമാനങ്ങൾ വാങ്ങാൻ എയർബസ്, ബോയിംഗ് എന്നിവയുമായാണ് എയർ ഇന്ത്യയുടെ കരാർ.

2019-ൽ ഇൻഡിഗോ 300 പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകിയിരുന്നു. ഇതിന് പിന്നാലെ 500 പുതിയ വിമാനങ്ങൾക്കും ഓർഡർ നൽകിയിരുന്നുവെന്നും 2030-ഓടെ ഇവ ലഭിക്കുമെന്നും ഇൻഡിഗോ വ്യക്തമാക്കി. നിലവിൽ 26 അന്താരാഷ്‌ട്ര നഗരങ്ങൾ ഉൾപ്പെടെ 102 നഗരങ്ങളിലേക്ക് ഇൻഡിഗോയ്ക്ക് പ്രതിദിനം 1,800 സർവീസുകളുണ്ട്. ഇന്ത്യൻ വ്യോമയാനരംഗത്ത് 56.1 ശതമാനം വിപണിവിഹിതവും ഇൻഡിഗോയ്ക്ക് സ്വന്തമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, INDIGO, AIR INDIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.