ഓണം ഓഫർ ആഗസ്റ്റ് 10മുതൽ സെപ്തംബർ 10വരെ
കൊച്ചി: കേരളത്തിലെ ഉപഭോക്താക്കൾക്കായി പ്രീമിയം ഓഫറുകൾ അവതരിപ്പിച്ച് ഗോദ്‌റെജ് എന്റർപ്രൈസസ് ഗ്രൂപ്പിന്റെ അപ്ലയൻസസ് ബിസിനസ് വിഭാഗം. നിർമ്മിത ബുദ്ധിയുടെ(എ.ഐ) മികച്ച പിന്തുണയും ആകർഷകമായ ഡിസൈനും അടങ്ങിയ അത്യാധുനിക ഉത്പന്നങ്ങളാണ് അവതരിപ്പിച്ചത്.
എ.ഐ സഹായത്തോടെ കാലാവസ്ഥ, ഭക്ഷണത്തിന്റെ ലോഡ്, തുണിയുടെ ലോഡ്, ക്ലോത്ത് ബാലൻസ്, ഹീറ്റ് ലോഡ് തുടങ്ങിയ ഘടകങ്ങൾ കണ്ടെത്തുന്ന ഗൃഹോപകരണങ്ങളാണ് അവതരിപ്പിച്ചത്. ഗോദ്‌റെജിന്റെ ഗോൾഡൻ ഓണം ഓഫർ കാലാവധി ആഗസ്റ്റ് 10 മുതൽ സെപ്റ്റംബർ 10 വരെയാണ്. ഒരു ലക്ഷം രൂപ വരെ മൂല്യമുള്ള 10 ഗ്രാം വരെയുള്ള സ്വർണ നാണയം സമ്മാനമായി നൽകും. ഇതിനായി ക്യൂആർ സ്‌കാൻ ചെയ്ത് ലക്കി ഡ്രോയിൽ പങ്കെടുക്കണം. 12,000രൂപ വരെയുള്ള ക്യാഷ്ബാക്ക് ആനുകൂല്യങ്ങൾ, ഗൃഹോപകരണങ്ങൾക്ക് സീറോ ഡൗൺ പെയ്‌മെന്റ്, ലളിതമായ ഇ.എം.ഐ അഞ്ച് വർഷത്തെ സമഗ്ര വാറന്റി എന്നിവയും ഗോദ്‌റേജ് ഉറപ്പ് നൽകുന്നു.
വൈദ്യുതി ലാഭിക്കാൻ സഹായിക്കുന്ന ഊർജ സംരക്ഷണ ശേഷിയുള്ള ഫൈവ്സ്റ്റാർ റേറ്റിംഗോട് കൂടിയ പുതിയ ഉത്പന്നങ്ങളുടെ നിരയാണ് ബ്രാൻഡ് മുന്നോട്ടുവയ്ക്കുന്നത്.
അത്യാധുനിക സംവിധാനങ്ങളോടെയുള്ള എസികൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ എന്നിവ ഗോദ്‌റെജ് എന്റർപ്രൈസസ് ഗ്രൂപ്പ് അപ്ലയൻസസ് ബിസിനസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബിസിനസ് മേധാവിയുമായ കമൽ പരിചയപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |