കീവ്: യുക്രെയിന്റെ തലസ്ഥാനമായ കീവിന് നേരെ വ്യാഴാഴ്ചയുണ്ടായ റഷ്യൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ച് കുട്ടികൾ അടക്കം 31 ആയി. ആക്രമണത്തിൽ സ്വിയാറ്റോഷിൻ ജില്ലയിൽ ഒരു കെട്ടിട സമുച്ഛയം തകർന്നിരുന്നു. 159 പേർക്ക് പരിക്കേറ്റു. അതേ സമയം, ആഗസ്റ്റ് 8നകം യുക്രെയിനിലെ വെടിനിറുത്തൽ കരാറിനായി ധാരണയിലെത്തണമെന്നാണ് റഷ്യയ്ക്ക് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. മറിച്ചായാൽ റഷ്യയ്ക്കും വ്യാപാര പങ്കാളികൾക്കും മേൽ തീരുവകൾ ചുമത്തുമെന്നും ട്രംപ് ഭീഷണി ആവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |