ന്യൂഡൽഹി: എൽ.ഐ.സി പ്രാരംഭ ഓഹരിവില്പനയുടെ (ഐ.പി.ഒ) നാലാംദിനം പൂർത്തിയായപ്പോൾ ആകെ ലഭിച്ചത് 1.66 മടങ്ങ് അപേക്ഷകൾ. 16.2 കോടി ഓഹരികളാണ് വില്പനയ്ക്കുള്ളത്. എന്നാൽ 24,365 കോടി രൂപ മതിക്കുന്ന 26.83 കോടി ഓഹരികൾക്കുള്ള അപേക്ഷകൾ ഇതിനകം ലഭിച്ചു. മേയ് 9 വരെയാണ് ഐ.പി.ഒ.
ഇന്നും ഓഹരികൾക്കായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കാനായി എസ്.ബി.ഐയുടെ ശാഖകൾ ഇന്ന് പ്രവർത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |