ന്യൂഡൽഹി: വിപണിമൂല്യത്തിൽ ഭവന വായ്പാ വിതരണക്കമ്പനിയായ എച്ച്.ഡി.എഫ്.സിയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ. ഇന്നലെ 4.20 ലക്ഷം കോടി രൂപയായാണ് എസ്.ബി.ഐയുടെ വിപണിമൂല്യം ഉയർന്നത്. 4.09 ലക്ഷം കോടി രൂപയാണ് എച്ച്.ഡി.എഫ്.സിയുടെ മൂല്യം. അതേസമയം, രാജ്യത്ത് ഏറ്റവുമുയർന്ന വിപണിമൂല്യമുള്ള ബാങ്ക് എച്ച്.ഡി.എഫ്.സി ബാങ്കാണ്; മൂല്യം 7.57 ലക്ഷം കോടി രൂപ. ഐ.സി.ഐ.സി.ഐ ബാങ്കാണ് രണ്ടാമത്, 5.06 ലക്ഷം കോടി രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |