തിരുവനന്തപുരം: നോർക്കയുടെ സോഷ്യൽ മീഡിയ പോസ്‌റ്റുകളിൽ കൂട്ടിച്ചേർക്കലുകൾ വരുത്തി വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടിയെടുക്കുമെന്ന് നോർക്ക റൂട്ട്‌സ് സി.ഇ.ഒ വ്യക്തമാക്കി. പ്രവാസിക്ഷേമനിധിയിലും നോർക്ക റൂട്ട്‌സിലും അംഗത്വമുള്ളവർക്കേ പ്രവാസി ലോൺ ലഭിക്കൂ എന്നതരത്തിലുള്ള വ്യാജവും തെറ്റിദ്ധാരണപരത്തുന്നതുമായ സന്ദേശങ്ങളാണ് പരത്തുന്നത്.
നോർക്കയുടെ പദ്ധതികളെയും പരിപാടികളെയും കുറിച്ച് നോർക്ക തന്നെയാണ് ഏവരെയും അറിയിക്കുക. ഇതിനായി ഏതെങ്കിലും വ്യക്തികളെയോ സ്ഥാപനങ്ങളെയോ ചുമതലപ്പെടുത്തിയിട്ടില്ല. തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനാൽ, വഞ്ചനയ്ക്കും ധനനഷ്‌ടത്തിനും ഇരയാകാതെ വ്യാജപ്രചാരണങ്ങളിൽ നിന്നും വാഗ്‌ദാനങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്ന് പൊതുജനങ്ങളോടും പ്രവാസികളോടും നോർക്ക അഭ്യർത്ഥിച്ചു.
നോർക്കയുടെ പദ്ധതികളെയും ക്ഷേമപ്രവർത്തനങ്ങളെയും കുറിച്ചറിയാൻ www.norkaroots.org സന്ദർശിക്കാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ളോബൽ കോണ്ടാക്‌ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യ), +91-8802 012 345 (വിദേശത്തുനിന്ന് മിസ്ഡ് കോൾ സർവീസ്) എന്നിവയിലും ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |