തിരുവനന്തപുരം: ഖത്തർ എയർവേസ് തിരുവനന്തപുരം- ദോഹ സെക്ടറിൽ ഡ്രീംലൈനർ വിമാന സർവീസ് ആരംഭിച്ചു. നിലവിൽ സർവീസ് നടത്തുന്ന എ 320 വിമാനത്തിന് പകരമാണ് ആഴ്ചയിൽ രണ്ടുദിവസം ബി 787 സീരീസിലുള്ള ഡ്രീംലൈനെർ സർവീസ് നടത്തുക.
ഇതോടെ സീറ്റുകൾ 160ൽ നിന്ന് 254 ആകും. ബിസിനസ് ക്ലാസിൽ 22 സീറ്റുകൾ. ആദ്യഘട്ടത്തിൽ വെള്ളി, ഞായർ ദിവസങ്ങളിലാണ് ഡ്രീംലൈനെർ സർവീസ് നടത്തുക. മറ്റ് 5 ദിവസങ്ങളിൽ എ 320 സർവീസ് തുടരും. തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്രീംലൈനർ വിമാനത്തെ വാട്ടർസല്യൂട്ട് നൽകി വരവേറ്റു. ഡ്രീംലൈനറിന്റെ വരവോടെ ഗൾഫിലേക്കും യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കും തിരുവനന്തപുരത്ത് നിന്ന് കൂടുതൽ യാത്രസൗകര്യമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |