ന്യൂഡൽഹി: അഹമ്മദാബാദിലെ വിമാന ദുരന്തത്തിന് ദിവസങ്ങൾക്ക് മുമ്പ് എയർ ഇന്ത്യയ്‌ക്ക് ഡിജിസിഎ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സ്. എയർ ബസ് വിമാനങ്ങളുടെ സർവീസുകളെ സംബന്ധിച്ചാണ് മുന്നറിയിപ്പ് നൽകിയത്. സുരക്ഷാ പരിശോധന നടത്താതെ മൂന്ന് വിമാനങ്ങൾ സർവീസ് നടത്തിയെന്നും ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ചൂണ്ടിക്കാട്ടി. ഇതിന്റെ രേഖകളടക്കം പുറത്തുവന്നിട്ടുണ്ട്.
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ടത് ബോയിംഗ് 787 -8 ഡ്രീംലൈനർ വിഭാഗത്തിലുള്ള എഐ 171 വിമാനമാണെങ്കിലും മറ്റ് വിമാനങ്ങളുടെ സുരക്ഷ പരിശോധനയിലെ വീഴ്‌ചയടക്കം ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തേ മുന്നറിയിപ്പ് നൽകിയതെന്നാണ് റിപ്പോർട്ട്. അടിയന്തര സുരക്ഷാ സംവിധാനത്തിൽ സമയാസമയം പരിശോധന നടത്താതെയാണ് എയർ ഇന്ത്യയുടെ മൂന്ന് വിമാനങ്ങൾ സർവീസ് നടത്തിയതെന്നാണ് കഴിഞ്ഞ മാസം ഡിജിസിഎ നടത്തിയ സ്‌പോട്ട് പരിശോധനയിൽ കണ്ടെത്തിയത്. സുരക്ഷാ പരിശോധന ഒരു മാസം വൈകിയിട്ടും ഇതിനിടയിൽ എയർബസ് എ320 ദുബായ്, റിയാദ്, ജിദ്ദ തുടങ്ങിയ അന്താരാഷ്‌ട്ര വിമാന സർവീസുകൾ നടത്തിയെന്നും റോയിറ്റേഴ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |