റോഡിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കുന്ന ട്രെയിൻ എൻജിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. റോഡിന് കുറുകെ നിർമ്മിച്ച റെയിൽവേ ട്രാക്കിൽ ഒന്നിലധികം വാഹനങ്ങൾ നിൽക്കുന്നതും റോഡിലൂടെയുള്ള ട്രാക്കിൽ ട്രെയിൻ നിർത്തിയിട്ടിരിക്കുന്നതും പുറത്തുവന്ന വീഡിയോയിൽ ഉണ്ട്. പൊലീസും ട്രാഫിക് അധികൃതരും സംഭവവസ്ഥലത്ത് എത്തി ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ശ്രമിക്കുന്നതും കാണാം. വരണാസിയിലെ ബനാറസിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വീഡിയോയിൽ റെയിൽവേ ട്രാക്കിലടക്കം കാറുകളും ബെെക്കുകളും നിർത്തിയിട്ടിരിക്കുന്നു. ഗതാഗതക്കുരുക്ക് കാരണം വാഹനങ്ങൾക്ക് മുന്നോട്ടോ പിന്നോട്ടോ പോകാൻ കഴിയുന്നില്ല. ട്രാക്കിൽ അടക്കം വാഹനം കിടക്കുന്നതിനാൽ ട്രെയിനിനും മുന്നോട്ട് പോകാനാകുന്നില്ല. ഇതോടെ മണിക്കൂറുകളോളം ട്രെയിൻ നിർത്തിയിട്ടതായി പ്രദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
'നമസ്തേ ബനാറസ്' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'ഇത് ബനാറസാണ്, ഇവിടെ ട്രെയിൻ പോലും ഗതാഗതക്കുരുക്കിൽ കുടുങ്ങും' എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. പിന്നാലെ നിരവധി പ്രതികരണങ്ങളും ഇതിന് ലഭിക്കുന്നുണ്ട്. പുതിയ എൻജിൻ ഉണ്ടാക്കിയതിനു ശേഷം എൻജിൻ ടെസ്റ്റിംഗിനാണ് ഈ ട്രാക്ക് ഉപയോഗിക്കുന്നതെന്നും കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും ഒരാൾ കുറിച്ചു. നിരവധി പേരാണ് പരിഹാസവുമായി രംഗത്തെത്തുന്നത്. ഈ റോഡിൽ ഒരു റെയിൽവേ ഗേറ്റ് ഇല്ലെയെന്നും ആളുകൾ ചോദിക്കുന്നുണ്ട്. മൂന്ന് മില്യൺ വ്യൂസാണ് ഇതിനോടകം വീഡിയോ നേടിയത്. വീഡിയോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |