ചെന്നൈ: കാർഡിയാക് സർജൻ ആശുപത്രി ഡ്യൂട്ടിക്കിടെ ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. ചെന്നൈ സവിത മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധനായ ഡോ. ഗ്രാഡ്ലിൻ റോയ് (39) ആണ് മരിച്ചത്. ബുധനാഴ്ച ആശുപത്രിയിൽ റൗണ്ട്സിനിടെ ഡോക്ടർ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ വിദഗ്ദ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടതു രക്തധമനിയിലുണ്ടായ ബ്ലോക്കാണ് ഹൃദയാഘാതത്തിനു കാരണം. ഇത്തരം മരണങ്ങൾക്ക് കാരണം ദീർഘനേരം ജോലി ചെയ്യുന്നതാണെന്ന് വിദഗ്ദ്ധർ പറയുന്നത്. അനാരോഗ്യകരമായ ജീവിതശൈലി, ക്രമരഹിതമായ ഭക്ഷണം, വ്യായാമക്കുറവ് തുടങ്ങിയ കാരണങ്ങളാലും തളർച്ച, വിഷാദം, ഉത്കണ്ഠ എന്നിവയുൾപ്പെടെയുള്ള തൊഴിലിന്റെ മാനസിക സമ്മർദ്ദവും പലപ്പോഴും ഹൃദയസ്തംഭനത്തിന് കാരണമാകുന്നു. ഭാര്യയും മകനുമടങ്ങുന്നതാണ് റോയിയുടെ കുടുംബം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |