
ന്യൂഡല്‍ഹി: പാക് അധീന കാശ്മീരില്‍ ലഷ്‌കറെ തൊയ്ബയുടെ നീക്കങ്ങള്‍ സജീവമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മേഖലയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ കണ്ടെത്തല്‍. നീലം താഴ്‌വര കേന്ദ്രീകരിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം കിട്ടിയതെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മേഖലയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിന്റെ സാറ്റ്‌ലൈറ്റ് ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നുവെന്നാണ് വിവരം. നവംബറില്‍ നിര്‍മാണം ആരംഭിച്ച ഈ കേന്ദ്രം മതപരമായ ആരാധനാലയമായും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററായും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്തതാണെന്നാണ് സൂചന. ഇത്തരത്തില്‍ നാല് കേന്ദ്രങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാക് അധീന കശ്മീരില്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നതിന്റെ മറവില്‍ ഭീകരവാദപ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ തക്കവണ്ണമുള്ള കേന്ദ്രങ്ങളുടെ നിര്‍മാണമാണ് പുരോഗമിക്കുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ലഷ്‌കറെ തൊയ്ബയുടെ റാവല്‍കോട്ടിലെ നിരവധി ലോഞ്ച് പാഡുകള്‍ ഇന്ത്യന്‍ സൈന്യം നശിപ്പിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |