
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 4-4ന് സനിലയിൽ പിടിച്ച് ബേൺമൗത്ത്.
സ്വന്തം തട്ടകമായ ഓൾഡ് ട്രഫോൾഡിൽ നടന്ന മത്സരത്തിൽ 13-ാം മിനിട്ടിൽ അമാദ് ഡയാലോയിലൂടെ ആദ്യം മുന്നിലെത്തിയത് മാഞ്ചസ്റ്ററാണ്. എന്നാൽ 40-ാം മിനിട്ടിൽ ബേൺമൗത്ത് അന്റോണിയോ സെമന്യയിലൂടെ സമനില പിടിച്ചു. ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ കാസിമെറോ വീണ്ടും മാഞ്ചസ്റ്ററിനെ വീണ്ടും മുന്നിലെത്തിച്ചെങ്കിലും രണ്ടാം പകുതിയുടെ ആദ്യ മിനിട്ടിലെ ഇവാനിൽസണിന്റെ ഗോൾ കളി പിന്നെയും തുല്യതയിലാക്കി. 52-ാം മിനിട്ടിൽ മാർക്കസ് ട്രവേണിയർ മത്സരത്തിലാദ്യമായി ബേൺമൗത്തിനെ മുന്നിലെത്തിച്ചു. 77-ാം മിനിട്ടിൽ ബ്രൂണോ ഫെർണാണ്ടസും 79-ാം മിനിട്ടിൽ മാത്യൂസ് കുഞ്ഞയും സ്കോർ ചെയ്ത് മാഞ്ചസ്റ്ററിനെ വീണ്ടും മുന്നിലാക്കി. പക്ഷേ 84-ാം മിനിട്ടിലെ യെലി ജൂനിയർ ക്രോപ്പിയുടെ ഗോൾ മത്സരത്തിന് അന്തിമ സമനില നൽകി.
16 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രിമിയർ ലീഗിൽ ആറാം സ്ഥാനത്താണ്. 21 പോയിന്റുമായി ബേൺമൗത്ത് 13-ാം സ്ഥാനത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |