
ക്ളബ് വിഭാഗം ജേതാക്കൾക്ക് എം.എസ് രവി മെമ്മോറിയൽ ട്രോഫി
തിരുവനന്തപുരം : കാലടി വോളിബോൾ ക്ലബ് സംഘടിപ്പിക്കുന്ന 53-ാമത് ആൾ കേരള വോളിബാൾ ടൂർണമെൻറ് 2025 ഇന്നുമുതൽ മുതൽ 21 വരെ നടക്കും. പ്രദേശിക വിഭാഗം ക്ലബ് ടീമുകൾക്കും ഡിപ്പാർട്ട്മെന്റ് ടീമുകൾക്കും പ്രത്യേകം മത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രദേശിക വിഭാഗത്തിൽ കോളീയൂർ,വി.പി.എ.സിവെമ്പായം, ശാന്തിവിള, കഴക്കൂട്ടം, ഡ്രീം ഹിറ്റേഴ്സ് എന്നിവർക്കൊപ്പം ആതിഥേയരായ കാലടി വോളിബോൾ ടീമും പങ്കെടുക്കും. പ്രദേശിക ക്ളബ് വിഭാഗം ജേതാക്കൾക്ക് കേരള കൗമുദി ഏർപ്പെടുത്തിയ എം.എസ് രവി മെമ്മോറിയൽ ട്രോഫി സമ്മനിക്കും.
ഡിപ്പാർട്ട്മെൻറ് വിഭാഗത്തിൽ കേരള പൊലീസ്, കെ.എസ്.ഇ.ബി., ട്രിവാൻഡ്രം സിക്സസ്, ഡി.ഐ.സി.ടി അങ്കമാലി, സെന്റ് തോമസ് കോളേജ് പാലാ, സെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാപുരം എന്നീ ടീമുകൾ പങ്കെടുക്കുന്നു.
ഇന്ന് വൈകിട്ട് 6ന് തിരുവനന്തപുരം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കരമന ഹരി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. ഉത്ഘാടന മത്സരത്തിൽ ട്രിവാൻഡ്രം സിക്സസ് സെന്റ് തോമസ് പാലായെയും പ്രദേശിക വിഭാഗത്തിൽ കാലടി ഡ്രീം ഹിറ്റേഴ്സിനെയും നേരിടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |