ഇന്ധന ഉപയോഗം കരുതലോടെ വേണം,​ ഏഴ് നിർദ്ദേശങ്ങൾ ആവർത്തിച്ച് പ്രധാനമന്ത്രി മോദി

Monday 11 May 2026 9:15 PM IST

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ഇന്ധന ഉപയോഗത്തിൽ കരുതൽ വേണമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വഡോദരയിൽ നടന്ന യോഗത്തിലാണ് പ്രധാനമന്ത്രി മോദി ഏഴ് നിർദ്ദേശങ്ങൾ ആവർത്തിച്ചത്. ലോകം കണ്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് പശ്ചിമേഷ്യൻ യുദ്ധമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ പ്രതിസന്ധി രാജ്യം അതിജീവിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ധന ഉപയോഗത്തിൽ കൊവിഡ് കാലത്തെ പോലെ നിയന്ത്രണം വേണം എന്നാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന യോഗത്തിൽ അഭ്യർത്ഥിച്ചത്. ​ ​ആ​ഗോ​ള​ ​ത​ട​സ​ങ്ങ​ളും​ ​വെ​ല്ലു​വി​ളി​ക​ളും​ ​നേ​രി​ടാ​ൻ​ ​ജ​ന​ങ്ങ​ളു​ടെ​ ​കൂ​ട്ടാ​യ​ ​പ​ങ്കാ​ളി​ത്തം​ ​വേ​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.​ ​അ​ന്താ​രാ​ഷ്ട്ര​ ​വി​പ​ണി​യി​ലു​ണ്ടാ​യ​ ​വി​ല​ക്ക​യ​റ്റം​ ​നേ​രി​ടാ​ൻ​ ​പു​തി​യ​ ​സാ​മ്പ​ത്തി​ക​ ​ന​യ​ങ്ങ​ളും​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ രാ​ജ്യ​ത്തെ​ ​വി​ദേ​ശ​നാ​ണ്യ​ ​ശേ​ഖ​രം​ ​സം​ര​ക്ഷി​ക്കാ​നാ​യി​ ​വി​ദേ​ശ​യാ​ത്ര​ക​ളും​ ​വി​ദേ​ശ​ത്തു​ന​ട​ത്തു​ന്ന​ ​വി​വാ​ഹ​ങ്ങ​ളും​ ​ഒ​ഴി​വാ​ക്ക​ണ​മെ​ന്നും​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​അ​ത്യാ​വ​ശ്യ​മി​ല്ലാ​തെ​ ​സ്വ​ർ​ണം​ ​വാ​ങ്ങ​രു​തെ​ന്നും​ ​ജ​ന​ങ്ങ​ളോ​ട് ​അ​ഭ്യ​ർ​ത്ഥി​ച്ചു.

ഇ​ന്ധ​ന​ ​ഉ​പ​ഭോ​ഗം​ ​കു​റ​യ്ക്കാ​ൻ​ ​മെ​ട്രോ​ ​ട്രെ​യി​നു​ക​ളും​ ​മ​റ്റ് ​പൊ​തു​ഗ​താ​ഗ​ത​ ​സം​വി​ധാ​ന​ങ്ങ​ളും​ ​ഉ​പ​യോ​ഗി​ക്ക​ണം.​ ​കാ​ർ​ ​പൂ​ളിം​ഗ് ​പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം.​ ​ച​ര​ക്കു​നീ​ക്ക​ത്തി​ന് ​റെ​യി​ൽ​വേ​യ്ക്ക് ​മു​ൻ​ഗ​ണ​ന​ ​ന​ൽ​ക​ണം.​ ​ഇ​ല​ക്ട്രി​ക് ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​ഉ​പ​യോ​ഗം​ ​വ​ർ​ദ്ധി​പ്പി​ക്ക​ണം.​ ​വ​ർ​ക്ക് ​ഫ്രം​ ​ഹോം,​ ​വീ​ഡി​യോ​ ​കോ​ൺ​ഫ​റ​ൻ​സിം​ഗ് ​സം​വി​ധാ​ന​ങ്ങ​ൾ​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണമെന്നും പ്രധാനമന്ത്രി പറഞ്ഞു.