SignIn
Kerala Kaumudi Online
Friday, 13 September 2024 9.48 AM IST

സ്വവർഗ വിവാഹത്തിന്റെ നിയമസാധുത: പുന:പരിശോധനാഹർജി ഈമാസം 10ന്

Increase Font Size Decrease Font Size Print Page
e

ന്യൂഡൽഹി : സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന ആവശ്യം തള്ളിയതിനെതിരെ സമർപ്പിച്ച പുനഃപരിശോധനാഹർജികൾ സുപ്രീംകോടതിയുടെ പുനസംഘടിപ്പിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഈമാസം പത്തിന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.വി. നാഗരത്ന, ഹിമ കോഹ്‌ലി, പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്. അഞ്ചംഗ ബെഞ്ചിലെ അംഗങ്ങളായിരുന്ന ജസ്റ്റിസുമാരായ എസ്.കെ. കൗളും, എസ്. രവീന്ദ്ര ഭട്ടും വിരമിച്ചതിനെ തുടർന്നാണ് സഞ്ജീവ് ഖന്നയെയും നാഗരത്നയെയും ഉൾപ്പെടുത്തി പുന:സംഘടിപ്പിച്ചത്. 2023 ഒക്ടോബർ 17ന് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് സ്വവർഗ വിവാഹത്തിന് നിയമസാധുതയെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നത്.നിലവിലുള്ള ഒരു നിയമപ്രകാരവും സ്വവർഗ വിവാഹത്തിന് അംഗീകാരം നൽകാനാകില്ല എന്നായിരുന്നു ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷവിധി. നിയമനിർമാണസഭകളാണ് അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും വ്യക്തമാക്കിയിരുന്നു. സ്വവർഗ പങ്കാളികളുടെ ദത്തെടുക്കൽ ആവശ്യവും തള്ളി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.