ന്യൂഡൽഹി : മദ്യനയവുമായി ബന്ധപ്പെട്ട സി.ബി.ഐ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിക്കുമോയെന്നതിൽ സുപ്രീംകോടതിയുടെ സുപ്രധാന വിധി ഇന്ന്. ഇ.ഡി കേസിൽ സുപ്രീംകോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. സി.ബി.ഐ കേസിലെ ജാമ്യക്കാര്യത്തിൽ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ഇന്നു സ്വീകരിക്കുന്ന നിലപാട് നിർണായകമാണ്. ജാമ്യം ലഭിച്ചാൽ സ്വാഭാവികമായി ജയിൽമോചിതനാകും.
സി.ബി.ഐ കേസിലെ അറസ്റ്ര് നിയമവിരുദ്ധമാണെന്നും കേസിൽ ജാമ്യം ആനുവദിക്കണമെന്നുമുള്ള കേജ്‌രിവാളിന്റെ രണ്ടു ഹർജികളാണ് കോടതിക്കു മുന്നിലുള്ളത്. രണ്ടു ഹർജികളെയും സി.ബി.ഐ ശക്തമായി എതിർത്തിരുന്നു. ഇക്കഴിഞ്ഞ മാർച്ച് 21നാണ് ഇ.ഡി കേസിൽ അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തത്. ജൂൺ 26ന് സി.ബി.ഐയും അറസ്റ്ര് രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |