ന്യൂഡൽഹി: നാവികസേനയുടെ കർണാടകയിലെ കാർവാർ നാവിക താവളത്തിൽ നിന്ന് ഐ.എൻ.എസ് വിക്രാന്ത് പാക്ക് അതിർത്തിയിലേക്ക് നീങ്ങുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് പുറത്തുവിട്ടു. കപ്പൽ പാകിസ്ഥാൻ ജലാതിർത്തിക്ക് സമീപം നങ്കൂരമിടുമെന്നും അറിയുന്നു.പാക്കിസ്ഥാൻ നാവികസേന മിസൈൽ പരീക്ഷണം നടത്തുന്നതായി റിപ്പോർട്ടുണ്ട്.
കൊച്ചിയിൽ പിറന്ന ഐ.എൻ.എസ് വിക്രാന്ത്
കൊച്ചിൻ കപ്പൽ ശാലയിൽ നിർമ്മിച്ച് 2022 സെപ്‌തംബറിൽ കമ്മിഷൻ ചെയ്‌തു
മിഗ്-29കെ യുദ്ധവിമാനങ്ങളുടെ രണ്ട് സ്‌ക്വാഡ്രണുകളും(40 വിമാനങ്ങൾ വഹിക്കും), 10 ക്മോവ് കെ-31 ഹെലികോപ്റ്ററുകളും ആകാശത്തെ ലക്ഷ്യങ്ങൾ തകർക്കാൻ ശേഷിയുള്ള 64 ബരാക് മിസൈലുകളും വിന്ന്യസിച്ചിരിക്കുന്നു.
262 മീറ്റർ നീളവും 59 മീറ്റർ വീതിയും, 30 നോട്ടിക്കൽ മൈൽ വേഗത.
1500 കിലോമീറ്റർ പരിധിയിലുള്ള ശത്രു ലക്ഷ്യങ്ങൾ പ്രഹരിക്കാൻ ശേഷി.
ലോകത്തെ ഏറ്റവും മികച്ച 10 വിമാനവാഹിനിക്കപ്പലുകളിൽ ഒന്ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |