വാഷിംഗ്ടൺ: പറന്നുയർന്നതിന് പിന്നാലെ എൻജിൻ തകരാറിലായ വിമാനം തിരിച്ചറക്കി. യു.എസിലെ വാഷിംഗ്ടൺ ഡള്ളസ് വിമാനത്താവളത്തിൽ 25നാണ് സംഭവം. യുണൈറ്റഡ് എയർലൈൻസിന്റെ ബോയിംഗ് 7878 ഡ്രീംലൈനർ വിമാനമാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. ജർമ്മനിയിലെ മ്യൂണിക്കിലേക്ക് പോകാനായി പുറപ്പെട്ട വിമാനം 5000 അടി ഉയരത്തിലെത്തിയതിന് പിന്നാലെ ഇടതുവശത്തെ എൻജിൻ പ്രവർത്തനരഹിതമായി. പിന്നാലെ പൈലറ്റ് എയർട്രാഫിക് കൺട്രോളിലേക്ക് മേയ് ഡേ സന്ദേശമയച്ചു. ഉടൻ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗിന് അവസരമൊരുക്കുകയായിരുന്നു. നിറയെ ഇന്ധനമുണ്ടായിരുന്നതിനാൽ കളയാനായി വിമാനം രണ്ടര മണിക്കൂറോളം വിമാനത്താവളത്തിന് ചുറ്റും വട്ടമിട്ടു പറന്നു. ഈ സമയം മറ്റ് വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതിനും പുറപ്പെടുന്നതിനും നിയന്ത്രണമേർപ്പെടുത്തി. പിന്നീട് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. ബോയിംഗിന്റെ 787 ഡ്രീംലൈനർ വിഭാഗത്തിൽ വരുന്ന വിമാനമാണ് 260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാനാപകടത്തിലും ഉൾപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |