തിരുവനന്തപുരം :ഡോ.ബിജു രമേശിനെ ഹാൻഡ് ബോൾ ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ (എച്ച്.എഫ്.ഐ) വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു.
ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന ഹാൻഡ് ബോൾ ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ അൻപത്തിനാലാമത് ജനറൽ ബോഡി യോഗത്തിലാണ് സംഘടനയുടെ ദേശീയ വൈസ് പ്രസിഡൻ്റായി ബിജുരമേശിനെ തിരഞ്ഞെടുത്തത്. നിലവിൽ ഹാൻഡ് ബോൾ ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ സംസ്ഥാന പ്രസിഡൻ്റ് കൂടിയാണ് ബിജു രമേശ്.
ശശി തരൂർ അദാനി ട്രിവാൻഡ്രം
റോയൽസിന്റെ മുഖ്യരക്ഷാധികാരി
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് മുന്നോടിയായി അദാനി ട്രിവാൻഡ്രം റോയൽസ് ടീമിന്റെ മുഖ്യ രക്ഷാധികാരിയായി ശശി തരൂർ എം.പി ചുമതലയേറ്റു. സംവിധായകൻ പ്രിയദർശനും ജോസ് പട്ടാറയും നേതൃത്വം നൽകുന്ന പ്രോവിഷൻ സ്പോർട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള കൺസോർഷ്യത്തിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് ട്രിവാൻഡ്രം റോയൽസ്.
കേരള ക്രിക്കറ്റ് ലീഗ് സംസ്ഥാനത്തെ യുവപ്രതിഭകൾക്ക് ദേശീയ തലത്തിലേക്ക് വളരാനുള്ള മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് ശശി തരൂർ പറഞ്ഞു. തരൂരിന്റെ പിന്തുണ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് വലിയ മുതൽക്കൂട്ടാണെന്ന് പ്രോ വിഷൻ സ്പോർട്സ് എം.ഡി ജോസ് പട്ടാറ വ്യക്തമാക്കി.
ഓപ്പൺ ചെസ്
മൂവാറ്റുപുഴ: അഖില കേരള അടിസ്ഥാനത്തിൽ ഓപ്പൺ ചെസ് മത്സരം ആഗസ്റ്റ് 3ന് നിർമ്മല കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. വിവരങ്ങൾക്ക്: 871 4555 405.
പാർവൺ, പരിതി ജേതാക്കൾ
തിരുവനന്തപുരം: റഷ്യൻ ഹൗസിൽ നടന്ന അണ്ടർ - 9 കുട്ടികളുടെ ചെസ് മത്സരത്തിൽ പാർവൺ എസ്.എ. ചാമ്പ്യനായി.അണ്ടർ - 12 ൽ പരിതി രാഘവൻ ചാമ്പ്യനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |