കോട്ടയം : കേരള സ്കൂൾസ് ബാസ്കറ്റ്ബോൾ ടൂർണമെന്റ് സീസണിന് 20-ാമത് ലൂർദിയൻ ട്രോഫി ഓൾ കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പോടെ തുടക്കം. കോട്ടയത്തെ ലൂർദേസ് പബ്ലിക് സ്‌കൂൾ ഇൻഡോർ ഫ്ലഡ് ലൈറ്റ് ബാസ്കറ്റ്ബോൾ ഗ്രൗണ്ടിൽ ലീഗ് കം നോക്ക് ഔട്ട് ഫോർമാറ്റിൽ നടക്കുന്ന ഈ നാല് ദിവസത്തെ ടൂർണമെന്റിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 12 ടീമുകൾ വീതം പങ്കെടുക്കുന്നു.
ആതിഥേയരായ ലൂർദിയൻ പബ്ലിക് സ്കൂൾ കോട്ടയം ഉദ്ഘാടന മത്സരത്തിൽ ആലപ്പുഴയിലെ ലിയോ XIII എച്ച്എസ്എസിനെ (52-16) പരാജയപ്പെടുത്തി. എന്നാൽ ആതിഥേയരുടെ പെൺകുട്ടികളുടെ ടീം എസ്എച്ച് ചങ്ങനാശ്ശേരിയോടു (6-20) പരാജയപ്പെട്ടു.ആൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം ക്വാർട്ടർ അവസാനിക്കുമ്പോൾ 32-39 ന് പിന്നിലായിരുന്ന എ.കെ.എം പബ്ലിക് സ്കൂൾ ചങ്ങനാശേരി ഗിരിദീപം ബെഥാനി കോട്ടയത്തെ (48-42) പരാജയപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |