ന്യൂഡൽഹി: പരാതി നൽകാൻ സ്റ്റേഷനിൽ എത്തുന്നവരോട് പൊലീസ് അന്തസോടെ പെരുമാറണമെന്ന് സുപ്രീംകോടതി. ഭരണഘടന ഉറപ്പുനൽകുന്ന അന്തസോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണിത്. തമിഴ്നാട്ടിലെ പൊലീസ് ഇൻസ്‌പെക്‌ടർക്ക് രണ്ടു ലക്ഷം രൂപ പിഴയിട്ട സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ നടപടി ശരിവച്ചാണ് കോടതിയുടെ നിലപാട്. കുറ്രകൃത്യം നടന്നുവെന്ന വിവരം അറിയിക്കാനാണ് പൗരന്മാർ വരുന്നതെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |