പരാജയത്തിന്റെ തെളിവ് : മോദിക്കെതിരെ പ്രതിപക്ഷം

Tuesday 12 May 2026 1:05 AM IST

ന്യൂഡൽഹി: രാജ്യത്തെ ഇന്ധന പ്രതിസന്ധി മുൻകൂട്ടി കണ്ട്, മെട്രോ അടക്കം പൊതുഗതാഗത സംവിധാനത്തിലേക്ക് മാറണം തുടങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിനെതിരെ പ്രതിപക്ഷം രംഗത്ത്. ജനങ്ങൾക്ക് ക്ലാസെടുക്കുന്ന മോദിക്ക് രാജ്യത്തെ നയിക്കാനുള്ള കഴിവില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. ജനങ്ങൾ ത്യാഗം ചെയ്യണമെന്ന മട്ടിലുള്ള മോദിയുടെ പ്രസംഗം പരാജയത്തിന്റെ തെളിവാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. 12 വർഷത്തെ പരാജയത്തിന്റെ പഴി ജനങ്ങളുടെ തലയിൽ കെട്ടിവയ്‌ക്കരുതെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രതികരിച്ചു. പ്രതിസന്ധിയുണ്ടെന്ന് അംഗീകരിക്കാൻ തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ എന്തിനു കാത്തിരുന്നുവെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ചോദിച്ചു.