ന്യൂഡൽഹി: തീസ് ഹസാരി കോടതിയിലെ അഭിഭാഷക ചേംബറിൽ ഡൽഹി ബാർ അസോസിയേഷനിലെ താൽക്കാലിക ജീവനക്കാരൻ ഡൽഹി സ്വദേശി മനോജിനെ (35 മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെയാണ് സംഭവം. കോടതി സമുച്ചയത്തിലാണ് മനോജ് രാത്രി താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കോടതി സമുച്ചയത്തിനുള്ളിൽ 192 ചേംബറിലാണ് മൃതദേഹം കണ്ടെത്തിയത്.
ശരീരത്തിൽ കുത്തേറ്റ പാടുകളുണ്ടെന്ന് ഡൽഹി ബാർ കൗൺസൽ കോ ചെയർമാൻ അഡ്വ. വിഷ്ണു ശർമ പറഞ്ഞു. മനോജ് ക്ഷയരോഗിയും കടുത്ത മദ്ധ്യപാനിയാണെന്നും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി ആർ.എം.എൽ.ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടു മാസം മുമ്പ് രോഹിണി കോടതി സമുച്ചയത്തിൽ വച്ച് ഗാംഗ്സ്റ്റർ ജിതേന്ദ്രർ ജോഗി കൊല്ലപ്പെട്ടതിനെ തുടർന്ന് അതീവ സുരക്ഷയിലാണ് കോടതികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |