ചെന്നൈ: തമിഴ്നാട്ട് ധർമ്മപുരി ജില്ലയിൽ മുട്ടാൻ പെട്ടി റെയിൽവേ സ്റ്റേഷന് സമീപം കണ്ണൂർ-യശ്വന്ത്പൂർ എക്സ്പ്രസിന്റെ രണ്ട് ബോഗികൾ പാളം തെറ്റിയ സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.
ഇന്നലെ പുലർച്ചെ 3.30ഓടെയായിരുന്നു സംഭവം. വ്യാഴാഴ്ച വൈകിട്ട് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ഇന്നലെ രാവിലെ 7.30ഓടെ ബംഗളൂരുവിൽ എത്തേണ്ട ട്രെയിൻ ധർമ്മപുരിയിൽ വച്ച് പാളം തെറ്റുകയായിരുന്നു.
എൻജിനും തൊട്ടടുത്തുള്ള ബോഗിയുമാണ് പാളം തെറ്റിയത്. ആർക്കും പരിക്കില്ലാത്തതിനാൽ തന്നെ ബംഗളൂരുവിലേക്ക് പോകേണ്ട യാത്രക്കാർ മറ്റു വാഹനങ്ങളിൽ യാത്ര തുടർന്നുവെന്നാണ് റെയിൽവെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |