ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ 17,500 കോടി മുതൽമുടക്കുള്ള 23 പദ്ധതികൾക്ക് തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ഉദ്ദം സിംഗ് നഗറിൽ ആരംഭിക്കുന്ന എംയിസ് ഉൾപ്പെടെ ജലസേചനം, റോഡ്, പാർപ്പിടം, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ, വ്യവസായം, ശുചിത്വം, കുടിവെള്ള വിതരണം എന്നിവയുമായി ബന്ധപ്പെട്ട 17 പദ്ധതികളുടെ തറക്കല്ലിടലാണ് അദ്ദേഹം നിർവഹിച്ചത്.
2500 കോടി രൂപ ചെലവിൽ നിർമ്മിച്ച നാഗിന മുതൽ കാശിപൂർ വരെ (എൻ.എച്ച്-74) 99 കിലോമീറ്റർ റോഡ് വീതി കൂട്ടുന്ന പദ്ധതിയും തന്ത്രപ്രധാനമായ തനക്പൂർ -പിത്തോരാഗഡ് റോഡിൽ മൂന്ന് റീച്ചുകളിൽ റോഡ് വീതി കൂട്ടുന്ന പദ്ധതിയും അടക്കം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഹൽദ്വാനി നിവാസികൾക്കായി നൽകുന്ന പുതുവത്സര സമ്മാനമാണിതെന്നും 2,000 കോടി മുതൽമുടക്കുള്ള വികസനപദ്ധതികൾ ജില്ലയിൽ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |