ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഖൈരാനയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വോട്ടർമാരെ വീടുകളിൽ നേരിട്ട് സന്ദർശിച്ച് വോട്ടു ചോദിച്ചു. യോഗി ആദിത്യനാഥ് സർക്കാരിന് കീഴിൽ സമാധാനം കൈവന്നുവെന്ന് വോട്ടർമാർ അറിയിച്ചതായി ഷാ പറഞ്ഞു. പ്രാദേശിക ഗുണ്ടകളെ ഭയന്ന് ഒളിച്ചോടിയവർ ബി.ജെ.പി ഭരണത്തിലെത്തിയതോടെ തിരികെ വന്നുവെന്ന് ഷാ ചൂണ്ടിക്കാട്ടി. മോശം കാലാവസ്ഥയെ തുടർന്ന് നിശ്ചയിച്ചതിലും നേരത്തെ പരിപാടി പൂർത്തിയാക്കി ഷാ മടങ്ങി. പിന്നീട് ലക്നൗവിൽ പൗരപ്രമുഖരുടെ യോഗത്തിലും ഷാ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |