ന്യൂഡൽഹി: രാജ്യത്തെ സൂക്ഷ്മ, ചെറുകിട,ഇടത്തരം സംരംഭങ്ങളെ(എം.എസ്.എം.ഇ) സഹായിക്കാൻ തുടങ്ങുന്ന ലോകബാങ്ക് സഹായ പദ്ധതിയായ റാംപിന്(റെയ്സിംഗ് ആൻഡ് ആക്സലറേറ്റിംഗ് എം.എസ്.എം.ഇ പെർഫോമൻസ്) കേന്ദ്ര മന്ത്രിസഭാ യോഗം 808 ദശലക്ഷം ഡോളർ (ഏകദേശം 6,062.45 കോടി രൂപ) അനുവദിച്ചു.
ഇതിൽ 500 ദശലക്ഷം ഡോളർ ലോകബാങ്ക് വായ്പയും ശേഷിക്കുന്ന 308 ദശലക്ഷം ഡോളർ (2312.45 കോടി രൂപ) കേന്ദ്ര ധനസഹായമായും നൽകും. കൊവിഡ് കാല വെല്ലുവിളികൾ അടക്കം നേരിടാൻ എം.എസ്.എം.ഇ പദ്ധതികളെ സാങ്കേതികപരമായും മറ്റും സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |