ന്യൂഡൽഹി: ആർ.ജെ.ഡി നേതാവ് ശരദ് യാദവുമായി രാഹുൽ ഗാന്ധി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധിയെ കോൺഗ്രസ് അദ്ധ്യക്ഷനാക്കണമെന്ന് ശരദ് യാദവ് പറഞ്ഞു. സമീപമുണ്ടായിരുന്ന രാഹുൽ അത് നമുക്ക് നോക്കാമെന്ന് മറുപടി നൽകി.
'24 മണിക്കൂറും കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്ന മറ്റേത് നേതാവാണ് കോൺഗ്രസിലുള്ളത്. അദ്ദേഹത്തെ കോൺഗ്രസ് അദ്ധ്യക്ഷനാക്കിയാൽ മാത്രമെ കോൺഗ്രസിന് എന്തെങ്കിലും ചെയ്യാൻ കഴിയൂ. നരേന്ദ്ര മോദിയുടെ ഭരണത്തിൽ രാജ്യം വളരെ മോശമായ അവസ്ഥയിലാണ്.' ശരദ് യാദവ് പറഞ്ഞു.
ഈ അഭിപ്രായത്തോട് യോജിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വിദ്വേഷം പടർത്താനും ജനങ്ങളെ വിഭജിക്കാനുമാണ് മോദി ശ്രമിക്കുന്നത്. സാഹോദര്യത്തിന്റെ പാതയിലൂടെ നമുക്ക് സഞ്ചരിക്കണം. രാജ്യത്തെ ഒന്നിച്ച് നിറുത്തണമെന്നും രാഹുൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |