ചെന്നൈ: തമിഴ്നാട്ടിൽ 'ഷവർമ്മ'യുടെ നിർമ്മാണവും വില്പനയും നിരോധിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് ആരോഗ്യമന്ത്രി എം.സുബ്രമണ്യം പറഞ്ഞു. ഇന്നലെ കൊവിഡ് മെഗാ പ്രതിരോധ കുത്തിവയ്പ് ക്യാമ്പുകളുടെ ഔദ്യോഗികതല ഉദ്ഘാടനം സേലത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
'കേരളത്തിൽ ഷവർമ്മ കഴിച്ച് വിദ്യാർത്ഥിനി മരിച്ചു. പാശ്ചാത്യരാജ്യങ്ങളിലെ ഭക്ഷണമാണിത്. അവിടങ്ങളിൽ കാലാവസ്ഥയുടെ പ്രത്യേകത കാരണം കേടുവരാറില്ല. ഇവിടങ്ങനെയല്ല. തദ്ദേശീയമായ ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. മിക്ക കടകളിലും കേടുവന്ന കോഴിയിറച്ചി കണ്ടെത്തിയ നിലയിൽ സംസ്ഥാനത്ത് ഷവർമ്മയ്ക്ക് നിരോധനമേർപ്പെടുത്താനാണ് ആലോചിക്കുന്നതെന്നും' മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |