ന്യൂഡൽഹി: നിയമസഭയിൽ അടിയറവ് പറഞ്ഞതിന്റെ ആഘാതം വിട്ടുമാറും മുൻപ് താനെ കോർപറേഷനിലെ 67ൽ 66 ശിവസേനാ കൗൺസിലർമാരും
മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പിന്തുണ പ്രഖ്യാപിച്ചത് ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടിയായി. വരുമാനമുള്ള കോർപ്പറേഷനുകളിലൊന്നായ താനെ മുഖ്യമന്ത്രി ഷിൻഡെയുടെ ശക്തികേന്ദ്രവുമാണ്.
ഷിൻഡെയുടെ നേതൃത്വത്തിൽ നടന്ന വിമത നീക്കത്തിൽ ഭരണം നഷ്ടമായെങ്കിലും മുംബയ് കോർപറേഷനിലെ പാർട്ടി ആധിപത്യം നിലനിറുത്താൻ ഉദ്ധവ് പക്ഷം ശ്രമിക്കുന്നതിനിടെയാണ് താനെയിലെ തിരിച്ചടി. ഒ.ബി.സി സംവരണ തർക്കവുമായി ബന്ധപ്പെട്ട് വൈകിയ കോർപറേേൻ തിരഞ്ഞെടുപ്പ് ഉടൻ നടക്കാനിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |