'തൃണമൂൽ കോൺഗ്രസ് വികസനം ആഗ്രഹിക്കുന്നില്ല': മമതയെ കടന്നാക്രമിച്ച് മോദി

Thursday 29 May 2025 5:41 PM IST

ന്യൂഡൽഹി: മമതാ ബാനർജിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂക്ഷവിമർശനം. 24 മണിക്കൂറും രാഷ്ട്രീയം കളിക്കാൻ മാത്രമാണ് തൃണമൂൽ കോൺഗ്രസ് (ടിഎംസി) ആഗ്രഹിക്കുന്നത്. പശ്ചിമ ബംഗാളിന്റെ വികസനത്തിനോ പുരോഗതിക്കോ മമത മുൻഗണന നൽകുന്നില്ലെന്നും, സംസ്ഥാനത്ത് നടപ്പിലാക്കിയ കേന്ദ്ര സർക്കാർ നയങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും മോദിപറഞ്ഞു. ഡൽഹിയിൽ നടന്ന നീതി ആയോഗ് യോഗത്തിൽ നിന്നും വിട്ടു നിന്നതിനെ തുടർന്നായിരുന്നു മമതയെ മോദി വിമർശിച്ചത്.

ജനങ്ങൾക്കെതിരായ നടപടിയാണെന്ന് ആരോപിച്ച്, കഴിഞ്ഞ വർഷം പൂർത്തിയാക്കേണ്ടിയിരുന്ന സംസ്ഥാനത്തെ കേന്ദ്ര പദ്ധതികൾ തൃണമൂൽ സർക്കാർ നിർത്തിവച്ചിരിക്കുകയാണെന്നും, സംസ്ഥാനത്തെ ദരിദ്രർ, ആദിവാസികൾ, ദളിതർ, സ്ത്രീകൾ, പിന്നാക്ക വിഭാഗങ്ങൾ തുടങ്ങിയവരോട് സംസ്ഥാന സർക്കാർ ശത്രുത പുലർത്തുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.