ലാഹോർ: വർഷങ്ങളായി പരസ്‌പരം തർക്കം നിലനിൽക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും പാകിസ്ഥാനും. അതിനാൽ തന്നെ ഇരുരാജ്യങ്ങളിലെയും ജനങ്ങളും ശത്രുക്കളായിരിക്കുമെന്നാണ് പലരും കരുതുന്നത്. ഇത് തെളിയിക്കാൻ പാകിസ്ഥാനിൽ ഇന്ത്യൻ ക്രിക്കറ്റ് ജേഴ്സി ധരിച്ച് നടക്കുന്ന ഒരു ബ്രിട്ടീഷ് ട്രാവൽ വ്ലോഗറുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ലാഹോറിലെ തെരുവുകളിലൂടെയാണ് വ്ലോഗർ ഈ പരീക്ഷണം നടത്തുന്നത്.
'ഇന്ത്യൻ ക്രിക്കറ്റ് ജേഴ്സി അണിഞ്ഞ് പാകിസ്ഥാനിലൂടെ നടന്നാൽ ആളുകൾ എങ്ങനെ പ്രതികരിക്കുമെന്ന് നോക്കിയാലോ?'- എന്ന് പറഞ്ഞാണ് വ്ലോഗർ അലക്സ് വീഡിയോ തുടങ്ങുന്നത്. 'പാകിസ്ഥാനിൽ ഇന്ത്യൻ ജേഴ്സി അണിയുന്നത് സുരക്ഷിതമാണോ?' എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്.
ആദ്യം അലക്സ് ജേഴ്സി അണിഞ്ഞ് തെരുവിലൂടെ നടക്കുമ്പോൾ എല്ലാവരും അദ്ദേഹത്തെ നോക്കുന്നുണ്ട്. ചിലരോട് അലക്സ് പോയി സംസാരിക്കുന്നതും അവർ തിരിച്ച് മറുപടി നൽകുന്നതും കാണാം. ഒരു കുട്ടി അലക്സിനെ ഭക്ഷണം കഴിക്കാനും ക്ഷണിക്കുന്നുണ്ട്. പാകിസ്ഥാനിലെ തെരുവിലൂടെ ഇന്ത്യൻ ജേഴ്സി ധരിച്ച് നടന്നാൽ ഒന്നും സംഭവിക്കില്ലെന്നും സുരക്ഷിതമാണെന്നും അവസാനം അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.
12 മില്യൺ വ്യൂസാണ് ഇതിനോടകം വീഡിയോയ്ക്ക് ലഭിച്ചത്. നിരവധി കമന്റും ലഭിക്കുന്നുണ്ട്. 'ഇന്ത്യയിൽ ഈ പരീക്ഷണം നടത്തരുത്', 'നിങ്ങളുടെ ചർമ്മത്തിന്റെ നിറമാണ് നിങ്ങളെ രക്ഷിച്ചത്', 'അത് ഇന്ത്യൻ ജേഴ്സിയാണെന്ന് അവർക്ക് മനസിലായില്ല', - ഇങ്ങനെ പോകുന്നു കമന്റുകൾ. വീഡിയോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |