വിവാഹവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയാ പോസ്റ്റുകൾ നീക്കം ചെയ്ത് സ്മൃതി മന്ദാന, ഇൻസ്റ്റഗ്രാം റീലുകൾ പിൻവലിച്ച് സഹതാരങ്ങളും സുഹൃത്തുക്കളും

Monday 24 November 2025 6:44 PM IST

മുംബയ് : പിതാവിന് ഹൃദയാഘാതമുണ്ടായതിന് പിന്നാലെ വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയാ പോസ്റ്റുകൾ നീക്കം ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാന,​ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനയ്ക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിവാഹം മാറ്റി വയ്ക്കുകയും ചെയ്തതിന് പിന്നാലെയാണിത്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അടുത്തിടെ ലോകകപ്പ് ഉയർത്തിയ ഡി,​വൈ പാട്ടീൽ സ്റ്റേഡിയത്തിൽ വച്ച് പ്രതിശ്രുത വരൻ പലാഷ് മുഛൽ തന്നെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ അടക്കം നീക്കം ചെയ്തവയിൽ പെടുന്നു.

ഇന്ത്യൻ ടീമിവെ സഹതാരങ്ങളും സ്മൃതിയുടെ അടുത്ത സുഹൃത്തുക്കളുമായ ജെമീമ റൊഡ്രിഗസ്,​ ശ്രേയങ്ക പാട്ടീൽ എന്നിവരും സ്മൃതിയുടെ വിവാഹവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്തിട്ടുണ്ട്. ഇൻസ്റ്റഗ്രാം റീലുകളാണ് നീക്കം ചെയ്തവയിൽ കൂടുതലും. പ്രൊപ്പോസൽ വീഡിയോയ്ക്ക് പിന്നാലെ ഹൽദി, മെഹന്ദി, സംഗീത് ചടങ്ങുകളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഇരുവരും സംഗീത് ചടങ്ങിനിടെ ഒരുമിച്ച് നൃത്തം ചെയ്യുന്ന വീഡിയോയും വൈറലായിരുന്നു. ഇവയെല്ലാം തന്നെ താരം ഇപ്പോൾ നീക്കം ചെയ്തിട്ടുണ്ട്.

​മഹാ​രാ​ഷ്‌​ട്ര​യി​ൽ​ ​സ്മൃ​തി​യു​ടെ​ ​ജ​ന്മ​നാ​ടാ​യ​ ​സാം​ഗ്ലി​യി​ൽ​ ​താ​ര​ത്തി​ന്റെ​ ​ഫാം​ഹൗ​സി​ൽ​ ​ര​ണ്ട് ​ദി​വ​സ​മാ​യി​ ​വി​വാ​ഹ​ ​ആ​ഘോ​ഷ​ച്ച​ട​ങ്ങു​ക​ൾ​ ​ന​ടന്നുവരികയായിരുന്നു.​ ​​ ​വി​വാ​ഹ​ ​ദി​ന​മാ​യി​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​ഞായറാഴ്ച ​രാ​വി​ലെ​ ​പ്ര​ഭാ​ത​ ​ഭ​ക്ഷ​ണ​ത്തി​നി​ടെ​ ​ശ്രീ​നി​വാ​സി​ന് ​അ​സ്വ​സ്ഥ​ത​യു​ണ്ടാ​വു​ക​യാ​യി​രു​ന്നു.​ ​ഉ​ട​ൻ​ ​വി​വാ​ഹ​ ​വേ​ദി​യി​ലേ​ക്ക് ​ആം​ബു​ല​ൻ​സ് ​എ​ത്തി​ച്ച് ​ശ്രീ​നി​വാ​സി​നെ​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റി.​ ​പി​താ​വ് ​സു​ഖ​മാ​യി​ ​തി​രി​ച്ചെ​ത്തി​യ​ ​ശേ​ഷം​ ​വി​വാ​ഹ​ച്ച​ട​ങ്ങു​ക​ൾ​ ​ന​ട​ത്തി​യാ​ൽ​ ​മ​തി​യെ​ന്ന് ​സ്മൃ​തി​യാ​ണ് ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.​ ​നി​ല​വി​ൽ​ ​ശ്രീ​നി​വാ​സി​ന്റെ ആ​രോ​ഗ്യ​നി​ല​ ​തൃ​പ്തി​ക​ര​മാ​ണെ​ന്നും ​അ​ദ്ദേ​ഹം ഒ​ബ്സ​ർ​വേ​ഷ​നി​ലാണെന്നുമാണ് ഡോക്‌ടർമാർ അറിയിച്ചത്. രക്തസമ്മർദ്ദവും ഉയർന്ന അളവിലാണ്. ഇത് തുടർന്നാൽ ആൻജിയോഗ്രാം ചെയ്യുന്നതടക്കം പരിഗണിക്കുമെന്നും ഡോക്‌ടർമാർ പറഞ്ഞു.