മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് വലൻസിയയെ വീഴ്ത്തി റയൽ മാഡ്രിഡ്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 223-ാം മിനിട്ടിൽ വിനീഷ്യസ് ജൂനിയർ,39-ാം മിനിട്ടിൽ എദർ മിലിറ്റാവോ,അവസാന മിനിട്ടിൽ മാർക്കോ അസൻഷ്യോ എന്നിവരാണ് റയലിനായി ഗോളുകൾ നേടിയത്.
ഈ വിജയത്തോടെ 25 മത്സരങ്ങളിൽ നിന്ന് 56 പോയിന്റുമായി റയൽ മാഡ്രിഡ് ലാ ലിഗയിൽ രണ്ടാം സ്ഥാനത്താണ്. 24 മത്സരങ്ങളിൽ നിന്ന് 62 പോയിന്റുള്ള ബാഴ്സലോണയാണ് ഒന്നാമത്. 26 പോയിന്റ് മാത്രമുള്ള വലൻസിയ 16-ാമതാണ്.
ബുധനാഴ്ച യുവേഫ ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെതിരെ രണ്ടാം പാദ പ്രീക്വാർട്ടറിനിറങ്ങുന്ന റയലിന് ഈ വിജയം ആവേശം പകർന്നിട്ടുണ്ട്. ആദ്യ പാദത്തിൽ 5-3ന് റയൽ വിജയം കണ്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |