കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് ആഗസ്റ്റ് 21ന് തുടക്കമാകും
തിരുവനന്തപുരം : ആദ്യ സീസൺകൊണ്ടുതന്നെ കേരളത്തിലെ ക്രിക്കറ്റിന് പുതിയ ഉണർവ് പകർന്ന കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ഇനി 20 ദിവസം കൂടി. ആഗസ്റ്റ് 21 മുതൽ സെപ്തംബർ ആറുവരെയാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ലീഗ് നടക്കുന്നത്. ആദ്യ സീസണിലേതുപോലെ ആറുടീമുകളാണ് രണ്ടാം സീസണിലും മാറ്റുരയ്ക്കുന്നത്. കേരള രഞ്ജി ട്രോഫി ടീം നായകൻ സച്ചിൻ ബേബി നയിക്കുന്ന കൊല്ലം സെയ്ലേഴ്സാണ് നിലവിലെ ചാമ്പ്യന്മാർ. ഫൈനലിൽ സച്ചിൻ ബേബിയുടെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ കാലിക്കറ്റ് ഗ്ളോബ്സ്റ്റാഴ്സിനെ കീഴടക്കിയാണ് കൊല്ലം കപ്പടിച്ചത്.
ഇന്ത്യൻ താരം സഞ്ജു സാംസണിന്റെ സാന്നിദ്ധ്യമാണ് കെ.സി.എൽ രണ്ടാം പതിപ്പിനെ കൂടുതൽ ആകർഷകമാക്കുന്നത്. കൊച്ചിൻ ബ്ളൂ ടൈഗേഴ്സ് ടീമാണ് താരലേലത്തിൽ 26.80 ലക്ഷം രൂപ മുടക്കി സഞ്ജുവിനെ സ്വന്തമാക്കിയിരിക്കുന്നത്. സഞ്ജുവിന്റെ ജേഷ്ഠൻ സലി സാംസണാണ് ബ്ളൂ ടൈഗേഴ്സിനെ നയിക്കുന്നത്.
6 ടീമുകൾ
ട്രിവാൻഡ്രം റോയൽസ്
ഏരീസ് കൊല്ലം സെയ്ലേഴ്സ്
കൊച്ചി ബ്ലൂടൈഗേഴ്സ്
കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ്
ഫിനെസ് തൃശൂർ ടൈറ്റൻസ്
ആലപ്പി റിപ്പിൾസ്
ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പ്രവേശനം സൗജന്യമാണ്.
സ്റ്റാർ സ്‌പോർട്‌സ്, ഫാൻകോഡ് എന്നിവ കൂടാതെ ഇത്തവണ ഏഷ്യാനെറ്റിൽ പ്ലസിലും കളികളുടെ തത്സമയ സംപ്രേക്ഷ ണമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |