ഐ.പി.എല്ലിൽ ഈ ഞായറാഴ്ചയും 2 മത്സരങ്ങളാണ് ഉള്ളത്.
ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ലക്നൗ സൂപ്പർ ജയ്ൻ്റ്സും തമ്മിലും രണ്ടാം മത്സരത്തിൽ മുംബയ് ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലും ഏറ്റുമുട്ടും.
വിജയ വഴി തേടി.
ഐ.പി.എല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ലക്നൗ സൂപ്പർ ജയൻ്റ്സും വിജയവഴിയിൽ തിരിച്ചെത്താനാണ് ഇറങ്ങുന്നത്.
കൊൽക്കത്തയുടെ തട്ടകമായ ഈഡൻ ഗാർഡൻസിൽ വൈകിട്ട് 3 30 മുതലാണ് മത്സരം.
കൊൽക്കത്ത കഴിഞ്ഞ മത്സരത്തിൽ ചെന്നൈയോടും ലക്നൗ ഡൽഹിയോടും തോറ്റിരുന്നു. കൊൽക്കത്ത കളിച്ച 4 മത്സരങ്ങളിൽ മൂന്നും ലക്നൗ 5 മത്സസരങ്ങളിൽ മൂന്നും ജയിച്ചിട്ടുണ്ട്.
ഐ. പി.എൽ ക്ലാസിക്കോ
പ്രീമിയർ ലീഗിൽ ഇന്ന് രാത്രി ചാമ്പ്യൻ ടീമുകൾ മുഖാമുഖം വരുന്ന ഗ്ലാമർ പോരാട്ടം. ഏറ്റവും കൂടുതൽ ഐ. പി എൽ കിരീടങ്ങൾ നേടിയ ടീമുകളായ മുംബയ് ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലുള്ള പോരാട്ടം രാത്രി 7 30 മുതലാണ്.
മുംബയ് യുടെ തട്ടകമായ വാങ്കഡെയിലാണ് മത്സരം.
ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ മുംബയ് എന്നാൽ അവസാന രണ്ട് മത്സരങ്ങളും ജയിച്ച് 4 പോയിന്റുമായി 7 -ാം സ്ഥാനത്താണ്. അഞ്ചിൽ മൂന്നും ജയിച്ച ചെന്നൈ അഞ്ചാമതാണ്.
തകർപ്പൻ സിക്സുമായി 2011 ലെ ഏകദിന ലോകകപ്പ് ഇന്ത്യയ്ക്ക് സമ്മാനിച്ച സാക്ഷാൽ എം.എസ്. ധോണി കളിക്കാരൻ എന്ന നിലയിൽ വാങ്കഡെ യിൽ ഇറങ്ങുന്ന അവസാന മത്സരമാണെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |