SignIn
Kerala Kaumudi Online
Wednesday, 13 May 2026 10.10 PM IST

ഇടിമണ്ണിക്കൽ എഡ്ജിന്റെ ഹൈടെക് ഒപ്‌ടിക്കൽ ഷോറും കാഞ്ഞിരപ്പളളിയിൽ

Increase Font Size Decrease Font Size Print Page
edimannickal

കാഞ്ഞിരപ്പളളി: ഇടിമണ്ണിക്കൽ എഡ്ജ് ഒപ്‌ടിക്കൽസിന്റെ പത്താമത്തെ ഷോറും കാഞ്ഞിരപ്പളളിയിൽ കെ.കെ. റോഡിൽ പ്രവർത്തനം ആരംഭിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) അടിസ്ഥാന സംവിധാനങ്ങളുള്ള ഷോറൂമിൽ 50 ദിവസത്തേക്ക് ഒരു കണ്ണട വാങ്ങുമ്പോൾ ഒരു കണ്ണട സൗജന്യമായി ഉദ്ഘാടന ഓഫറായി നൽകും.
മേയ് ബാക്, മോബ്ളാ, ടോം ഫോർഡ്, പോർഷെ ഡിസൈൻ, ഡീറ്റാ, അകോണി, സിൽവറ്റ്, ബർബറി, പ്രാഡാ, മൗജിം തുടങ്ങിയ കമ്പനികളുടെ സൺഗ്ലാസ്, ഫ്രെയിമുകളോടൊപ്പം രാജ്യാന്തര സ്‌പോർട്‌സ് ബ്രാൻഡുകളായ അഡിഡാസ്, പൂമ, നൈക്ക് എന്നിവയുടെ പുതിയ കളക്ഷനുകളും ഇവിടെയുണ്ട്.
ഇ.എം ചാണ്ടി ഇടിമണ്ണിക്കൽ, ഇ.എം. ഔസേപ്പുകുട്ടി ഇടിമണ്ണിക്കൽ എന്നിവർ ചേർന്ന് ഷോറൂം ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാൾ ഫാ. ബോബി മണ്ണംപ്ലാക്കൽ ഷോറൂമിന്റെ ആശീർവാദകർമ്മം നിർവഹിച്ചു. കാഞ്ഞിരപ്പള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബെന്നിച്ചൻ കുട്ടൻചിറയിൽ ആദ്യ വില്പന നടത്തി.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360