വിയ്യാറയൽ: സ്പാനിഷ് ലാലിഗയിൽ കഴിഞ്ഞ ദിവസം നടന്ന ത്രില്ലർ പോരാട്ടത്തിൽ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെ 4-4ന് സമനിലയിൽ തളച്ച് വിയ്യാറയൽ. 17 മിനിട്ടിനിടെ 4 ഗോൾനേടിയ നോർവീജിയൻ സ്ട്രൈക്കർ അലക്സാണ്ടർ സൊർലോത്താണ് വിയ്യാറയലിന് വിജയത്തിന് തുല്യമാർയ സമനില സമ്മാനിച്ചത്. ആർദ ഗുലർ റയലിനായി രണ്ട് ഗോൾ നേടി. ഹൊസെലു, ലൂക്കാസ് വാസ്കസ് എന്നിവർ ഓരോ തവണ ലക്ഷ്യം കണ്ടു. 14-ാം മിനിട്ടിൽ തന്നെ ഗുലർ റയലിനെ മുന്നിലെത്തിച്ചു. 30-ാം മിനിട്ടിൽ ഹൊസെലു ലീഡുയർത്തി. 39-ാം മിനിട്ടിൽ സൊർലോത്ത് വിയ്യാറയലിനായി ഒരു ഗോൾ മടക്കി. എന്നാൽ 40-ാം മിനിട്ടിൽ ലൂകാസും ഒന്നാം പകുതിയുടെ അധിക സമയത്ത് ഗുലറും ഗോൾ നേടിയതോടെ ഹാഫ് ടൈമിൽ റയൽ 4-1ന് മുന്നിലെത്തി. എന്നാൽ രണ്ടാം പകുതിൽ 48,52,56 മിനിട്ടുകളിൽ ഗോൾ നേടി സൊർലോത്ത് വിയ്യാറയലിനെ ഒപ്പമെത്തിക്കുകയായിരുന്നു.ലാലിഗയിലെ ടോപ് സ്കോറർ പട്ടികയിൽ 23 ഗോളുമായി ഒന്നാം സ്ഥാനത്താണ് സൊർലോത്ത്. മറ്റൊരു മത്സരത്തിൽ ബാഴ്സലോണ 3-0ത്തിന് റോയോ വയ്യേക്കാനോയെ കീഴടക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |