തിരുവനന്തപുരം: ഐ.എസ്. എല്ലിൽ ഇത്തവണത്തെ ടോപ് ഗോൾ സ്കോറർ ആയ ദിമിത്രി ഡയമന്റക്കോസ് കേരളാ ബ്ലാസ്റ്റേഴ്സ് വിട്ടു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഡയമന്റക്കോസ് ബ്ലാസ്റ്റേഴ്സുമായി പിരിയുന്ന കാര്യം അറിയിച്ചത്. എപ്പോഴും പിന്തുണ നൽകിയ ആരാധകർക്കും താരം നന്ദി പറഞ്ഞു. ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള നിമിഷങ്ങളെക്കുറിച്ച് പറയാൻ വാക്കുകൾ ഇല്ലെന്നും 2 വർഷക്കാലമായുള്ള കേരളവുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്നും ദിമിത്രി കുറിച്ചു. 17 മത്സരങ്ങളിൽ നിന്ന് 13 ഗോൾ നേടിയാണ് ദിമിത്രി ഈ സീസണിൽ ഐ.എസ്.എല്ലിലെ ഗോൾഡൻ ബൂട്ടിന് അവകാശിയായത്.
31 കാരനായ ഗ്രീക്ക് താരം 2022 ൽ ക്രൊയേഷ്യൻ ഫസ്റ്റ് ഡിവിഷൻ ക്ലബ് ഹജ്ജുക്ക് സ്പ്ലിറ്റിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിൽ എത്തിയത്.
ഗ്രീസ് ദേശീയ ടീമിനായി 5 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഈസ്റ്റ് ബംഗാളും മുംബയ് സിറ്റി എഫ്.സിയും ഡയമന്റക്കോസിനായി ശ്രമം നടത്തുന്നുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |