ബ്യൂണസ് അയേഴ്സ്: നിലവിലെ ലോക ചാമ്പ്യന്മാരും കോപ്പ അമേരിക്ക കിരീട ജേതാക്കളുമായ അർജന്റീന ഇത്തവണത്തെ കോപ്പയ്ക്കുള്ല 29അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. ലയണൽ മെസി നയിക്കുന്ന ടീമിൽ പൗവലോ ഡിബാലയാണ് ഒഴിവാക്കപ്പെട്ട പ്രമുഖൻ. ഹൂലിയൻ അൽവാരസ്, ഡി മരിയ, എമി മാർട്ടിനസ് എന്നിവരെല്ലാം ലയണൽ സ്കലോണിയുടെ ടീമിലുണ്ട്. കോപ്പയ്ക്ക് മുമ്പായി ജൂൺ 9,14 തീയതികളിൽ യഥാക്രമം ഇക്വഡോറിനേയും ഗ്വാട്ടിമാലയേയും നേരിടാനുള്ല ടീമുകൂടിയാണിത്. ഈ മത്സരങ്ങൾക്ക് ശേഷം കോപ്പയ്ക്കായി 26 അംഗടീമായി ചുരുക്കും. ജൂൺ 20നാണ് കോപ്പ തുടങ്ങുന്നത്. ആദ്യ മത്സരത്തിൽ കാനഡയാണ് അർജന്റീനിയുടെ എതിരാളികൾ.
നാലാം വട്ടവും സിറ്റി
ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗ് കിരീടം തുടർച്ചയായി നാല് തവണസ്വന്തമാക്കുന്ന ആദ്യ ടീമായി മാഞ്ചസ്റ്റർ സിറ്റി.ഞായറാഴ്ച സീസണിലെ തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ അവരുടെ തട്ടകത്തിൽ 3-1ന് കീഴടക്കിയാണ് സിറ്റി കിരീടം ഉറപ്പിച്ചത്. അവസാന റൗണ്ട് മത്സരങ്ങൾ തുടങ്ങുമ്പോൾ സിറ്റിയ്ക്കും ആഴ്സനലും കിരീടത്തിന് സാധ്യതയുണ്ടായിരുന്നു.ആഴ്സനൽ എവർട്ടണിനെ 2-1ന് കീഴടക്കിയെങ്കിലും വെസ്റ്റ് ഹാമിനെ കീഴടക്കിയതോടെ സിറ്റി കിരീടം ഉയർത്തുകയായിരുന്നു. സിറ്റിയ്ക്ക് 38 മത്സരങ്ങളിൽ നിന്ന് 91ഉം ആഴ്സനലിന് ഇത്രയും മത്സരങ്ങളിൽ നിന്ന് 89 പോയിന്റുമാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |