തിരുവനന്തപുരം: കായിക യുവജനകാര്യാലയത്തിന് കീഴിലുള്ള സ്പോർട്സ് സ്കൂളുകളിലെ പരിശീലകരുടെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ കോച്ച്, കോച്ച്, അസിസ്റ്റൻറ് കോച്ച്, പരിശീലകർ, മെന്റർ കം ട്രെയിനർ, സ്ട്രെംഗ്ത് ആൻഡ് കണ്ടീഷനിംഗ് എക്സ്പെർട്ട് ഗ്രേഡ് II എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. 2024 - 25 അദ്ധ്യയന വർഷത്തിൽ തിരുവനന്തപുരത്തെ ജി.വി.രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, സ്പോർട്സ് ഡിവിഷൻ കുന്നംകുളം (തൃശൂർ) എന്നിവിടങ്ങളിലാണ് നിയമനം. അത്ലറ്റിക്സ്, ബോക്സിംഗ്, ഫുട്ബോൾ, ഹോക്കി, വോളിബോൾ, ജൂഡോ, തായ്ക്വോണ്ടോ, ഗുസ്തി, ബാസ്ക്കറ്റ്ബോൾ, ക്രിക്കറ്റ് എന്നിവയിൽ പ്രാവീണ്യമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ 22ന് വൈകിട്ട് 5ന് മുമ്പ് dsyagok@gmail.com എന്ന ഇ-മെയിലിലൂടെയോ ഡയറക്ടർ, ഡയറക്ടറേറ്റ് ഒഫ് സ്പോർട്സ് & യൂത്ത് അഫയേഴ്സ് , ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം - 33 എന്ന വിലാസത്തിലോ ലഭിക്കണം. വിവരങ്ങൾക്ക് www.dsya.kerala.gov.in, 974666144.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |