മുംബയ് : 17 വർഷത്തെ കാത്തിരിപ്പിന് ശേഷം ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയെ ജേതാക്കളാക്കിയ നായകൻ രോഹിത് ശർമ്മ തന്നെ അടുത്ത വർഷത്തെ ഏകദിന ചാമ്പ്യൻസ് ട്രോഫിയിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഇന്ത്യയെ നയിക്കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. ട്വന്റി-20 ഫോർമാറ്റിൽ നിന്ന് വിരമിച്ചെങ്കിലും ഏകദിനത്തിലും ടെസ്റ്റിലും തുടരുകയാണ് രോഹിത്.
2025 ഫെബ്രുവരിയിൽ പാകിസ്ഥാനിലാണ് ചാമ്പ്യൻസ് ട്രോഫി നിശ്ചയിച്ചിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ജൂണിലാണ്. രോഹിതിന്റെ ക്യാപ്ടൻസിക്ക് കീഴിൽ രണ്ട് ടൂർണമെന്റുകളിലും ഇന്ത്യയ്ക്ക് വിജയിക്കാനാകുമെന്ന് ജയ് ഷാ പ്രത്യാശ പ്രകടിപ്പിച്ചു. 2025 ഏപ്രിലിൽ രോഹിതിന് 38 വയസ് തികയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |