ഭുവനേശ്വർ : സൂപ്പർ കപ്പ് ഫുട്ബാളിൽ എഫ്.സി ഗോവയുടെ മൂന്നുഗോളുകൾക്ക് മറുപടിയില്ലാതെ ഗോകുലം മടങ്ങി. ഐക്കർ വല്ലേയോ നേടിയ ഹാട്രിക്കിന്റെ മികവിലാണ് 3-0ത്തിന് ജയിച്ച് ഗോവ ക്വാർട്ടറിലെത്തിയത്.
ഐ ലീഗിലെ കരുത്തന്മാർക്കെതിരെ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ രണ്ടുഗോളുകൾ ഗോകുലം വാങ്ങിയിരുന്നു. 23-ാം മിനിട്ടിലായിരുന്നു വല്ലേയോയുടെ ആദ്യഗോൾ.35-ാം മിനിട്ടിൽ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിൽ ഗോകുലം സിനിസ സ്റ്റാനിസാവിച്ചിനെ പിൻവലിച്ച് മാർട്ടിൻ ഷാവേസിനെ കളത്തിലിറക്കി.51-ാം മിനിട്ടിൽ ഷാവേസ് മഞ്ഞക്കാർഡ് കാണുകയും ചെയ്തു. 71-ാം മിനിട്ടിലാണ് വല്ലേയോ ഹാട്രിക്ക് പൂർത്തിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |