
ലണ്ടൻ: എഫ്.എ കപ്പ് മൂന്നാം റൗണ്ട് മത്സരത്തിൽ മൂന്നാം ഡിവിഷൻ ക്ലബായ എക്‌സെറ്റർ സിറ്റിയെ ഒന്നിനെതിരെ പത്ത് ഗോളുകൾക്ക് തകർത്ത് തരിപ്പണമാക്കി മാഞ്ചസറ്റർ സിറ്റി. കഴിഞ്ഞ ദിവസം ബേൺമൗത്തിൽ നിന്നെത്തിയ അന്റോയിൻ സെമന്യോ, റോഡ്രി, റിക്കോ ലൂയിസ്,ടിയാനി റെയ്ൻഡഡേഴ്‌സ്, നിക്കോ ഒ റെയ്‌ല്ലി, റയാൻ മക്എയ്ഡോ എന്നിവർ സിറ്റിക്കായി ലക്ഷ്യം കണ്ടു. എക്‌സെറ്ററിന്റെ ജേക്കിന്റെയും ജാക്ക് ഫിറ്റ്‌സ്‌വാട്ടറിന്റെയും വകയായി സെൽഫ് ഗോളും സിറ്റിയുടെ അക്കൗണ്ടിൽ എത്തി. ജോർജ് ബിർക്കാണ് എക്സെറ്ററിന്റെ ആശ്വാസ ഗോൾ നേടിയത്.
പന്ത് പുറത്ത്
ഇന്നലെ പരിശീലനത്തിനിടെ പരിക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ഒഴിവാക്കിയതായി റിപ്പോർട്ട്. ത്രോഡൗൺ സ്‌പെഷ്യലിസ്റ്റിന്റെ ഏറ് കൊണ്ടാണ് പന്തിന് പരിക്കേറ്റത്. കെ.എൽ രാഹുലാണ് പരമ്പരയിൽ ഇന്ത്യയുടെ ഒന്നാം വിക്കറ്റ് കീപ്പർ.
മുംബയ് വിജയവഴിയിൽ
മുംബയ്: വനിതാ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 50 റൺസിന് കീഴടക്കി നിലവിലെ ചാമ്പ്യൻമാരായ മുംബയ് ഇന്ത്യൻസ് സീസണിലെ ആദ്യ ജയം നേടി. ആദ്യം ബാറ്റ് ചെയ്ത മുംബയ് 20 ഓവറിൽ 4 വിക്കറ്റ് നഷ്‌ടത്തിൽ 195 റൺസ് നേടി. മറുപടിക്കിറങ്ങിയ ഡൽഹി 19 ഓവറിൽ 145 റൺസിന് ഓൾഔട്ടായി. ഒരു ഘട്ടത്തിൽ 46/5 എന്ന നിലയിലായിരുന്ന ഡൽഹിയെ 7-ാം നമ്പറിലിറങ്ങിയ ഷിനെല്ലെ ഹെൻറിയാണ് (33 പന്തിൽ 56) അർദ്ധ സെഞ്ച്വറി നേടി വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. നിക്കോള കാരിയും അമേലിയ കറുംമുംബയ്ക്കായി 3 വിക്കറ്റ് വീതം വീഴ്‌ത്തി. നേരത്തേ ക്യാപ്‌ടൻ ഹർമ്മൻപ്രീത് കൗർ (പുറത്താകാതെ 42 പന്തിൽ 74), നാറ്റ് സിവർ ബ്രന്റ് (46 പന്തിൽ 720)എന്നിവരടെ അർദ്ധ സെഞ്ച്വറി ഇന്നിംഗ്‌സുകളാണ് മുംബയ്‌യെ മികച്ച സ്കോറിൽഎത്തിച്ചത്.
ഇന്ന്
ഡൽഹി - ഗുജറാത്ത്
(രാത്രി 7.30 മുതൽ)
വിധിയെ മാറ്റാൻ
ആർക്കുമാവില്ല
വഡോദര: ട്വന്റി-20 ലോകകപ്പിനുള്ള ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യയുടെ ടെസ്റ്റ്,എകദിന ക്യാപ്‌ടൻ ശുഭ്‌മാൻ ഗിൽ. ന്യൂസിലാൻഡിനെതിരായി ഇന്ന് നടക്കുന്ന ഏകദിനത്തിന് മുന്നോടിയായി ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഗിൽ മനസു തുറന്നത്. സെലക്‌ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു. ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് ടീമിന് എല്ലാവിധ ആശംസകളും നേരുന്നു. ജീവിതത്തിൽ എവിടെയായിരിക്കണമോ അവിടെ തന്നെയാണ് ഞാൻ എത്തിയിരിക്കുന്നത്. എന്റെ വിധി എന്താണോ,അത് മാറ്റാൻ ആർക്കുമാകില്ല. - ഗിൽ പറഞ്ഞു.
വഡോദരയിൽ എയർ പോർട്ടിൽ വച്ച് ഒരു നായയുടെ കടിയിൽ നിന്ന് കഷ്ടിച്ചാണ് താരം കഴിഞ്ഞ ദിവസം രക്ഷപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |