
തിരുവനന്തപുരം: കേരള ലാൻഡ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി പൊതുമരാമത്ത് വകുപ്പ് റിട്ട. ചീഫ് എഞ്ചിനീയർ ബീന ലളിതയ്ക്ക് പുനർനിയമനം നൽകി.
ഇക്കഴിഞ്ഞ മേയിൽ സർവ്വീസിൽ നിന്ന് വിരമിച്ച ബീന നിലവിൽ കെ റെയിൽ ജനറൽ മനേജരാണ്. കേരള പബ്ളിക്ക് എന്റർപ്രൈസസ് സെലക്ഷൻ ബോർഡ് വഴിയാണ് നിയമനം. കെ.എൽ.ഡി.സി.യിൽ അസി. പ്രൊജക്ട് എഞ്ചിനറായി സേവനമാരംഭിച്ച്, പിന്നീട് പി.ഡബ്ളിയു.ഡി. യിലേക്ക് മാറിയ ബീന വകുപ്പിൽ ഏഴ് വർഷത്തോളം ചീഫ് എഞ്ചിനിയറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കൂടാതെ, റോഡ് ഇൻഫ്രാസ്ട്രക്ച്ചർ കമ്പനി കേരള യുടെ എംഡി, കേരള റോഡ് ഫണ്ട് ബോർഡ് സിഇഒ, അവിടെ തന്നെ പ്രൊജക്ട് ഡയറക്ടർ, കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം ഗവ. എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ബി.ടെക്. എം.ടെക്. ബിരുദങ്ങൾ നേടിയ ബീന കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഹ്യൂമൻ റിസോഴ്സസ് മാനേജ്‌മെന്റിൽ ബിരുദവും കോഴിക്കോട് ഐഐഎമ്മിൽ നിന്ന് എം.ബി.എ. ബിരുദവും നേടിയിട്ടുണ്ട്. തിരുവനന്തപുരം ഗവ. എഞ്ചിനീയറിംഗ് കോളേജ് മുൻപ്രിൻസിപ്പാളും എൽ ബി എസ്സ് സെന്റർ ഫോർ സയൻസ് & ടെക്‌നോളജി ഡയറക്ടറുമായിരുന്ന ഡോ. ഷാജി സേനാധിപന്റെ ഭാര്യയാണ്. ബാംഗ്ളൂർ ഇൻഡ്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസിലെ എംടെക് വിദ്യാർത്ഥിനി ജ്യോത്സ്നയും (സീനിയർ കമ്പൂട്ടർ എഞ്ചിനിയർ, സിസ്കോ) വെല്ലൂർ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എംടെക് വിദ്യാർത്ഥിനി നിരഞ്ജനയുമാണ് മക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |