
തിരുവനന്തപുരം: അഖില കേരള ശാസ്ത്ര സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എ.പി.ജെ അബ്ദുൾ കലാം അവാർഡ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് സമ്മാനിച്ചു. തൈക്കാട് ഗാന്ധി സ്മാരക നിധി ഹാളിൽ നടന്ന ചടങ്ങിൽ ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ.എസ്.സോമനാഥാണ് അവാർഡ് സമ്മാനിച്ചത്.ശാസ്ത്ര സാങ്കേതിക വികാസപരിണാമങ്ങളെക്കുറിച്ച് അറിയുന്ന വ്യക്തിയാണ് അദ്ദേഹമെന്നും സമൂഹത്തിന്റെ പുരോഗതിക്കായി നേട്ടങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് ചെന്നിത്തല ഇതിനകം തന്റെ ജീവിതം കൊണ്ട് തെളിയിച്ചിട്ടുണ്ടെന്നും മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.എസ് സോമനാഥ് പറഞ്ഞു. ശാസ്ത്ര സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സുദർശൻ കാർത്തികപ്പറമ്പിൽ അദ്ധ്യക്ഷനായി. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി,സി.ദിവാകരൻ, ഡോ.എൻ. രാധാകൃഷ്ണൻ, ഡോ.വിളക്കുടി രാജേന്ദ്രൻ,അനിൽ ചേർത്തല, ഡോ.വി.പി സുഹൈബ് മൗലവി, ഡോ.ശ്രീവൽസൻ നമ്പൂതിരി,എസ്. ജ്യോതിസ് ചന്ദ്രൻ,ഫാദർ ജോൺ തെക്കേക്കര എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |