
തിരുവനന്തപുരം: വസ്തുക്കളുടെ തെറ്രായ തരംതിരിവ്, ന്യായവില പരിഗണിക്കാതിരിക്കൽ എന്നിവ മൂലം സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ 2022-23 സാമ്പത്തിക വർഷം 52.91 കോടിയുടെ നഷ്ടമുണ്ടായെന്ന് സി.എ.ജി. വസ്തുവിന്റെ വിഭജിച്ചുള്ള വില്പന, കെട്ടിടങ്ങളുടെ വിലകുറച്ചുകാട്ടൽ തുടങ്ങിയ ക്രമക്കേടുകളും കണ്ടെത്തി.
രജിസ്ട്രേഷൻ വകുപ്പിന്റെ 86 ഓഫീസുകളിലെ പരിശോധനയിലാണ് 220 കേസുകൾ രേഖപ്പെടുത്തിയത്. വസ്തുക്കളുടെ തെറ്റായ തരംതിരിവ് കാരണം കുറഞ്ഞ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ചുമത്തിയതിലൂടെ 1.21 കോടിയാണ് നഷ്ടമുണ്ടായത്. കെട്ടിടങ്ങളുടെ വിലകുറച്ചു കാണിച്ച 81 കേസുകളിലൂടെ 43.45 കോടിയും മാതൃസർവെ നമ്പരിലെ ന്യായവില പരിഗണിക്കാത്ത 15 കേസുകളിലായി 69 ലക്ഷവുമാണ് നഷ്ടം. വാണിജ്യപ്രാധാന്യമുള്ള ഭൂമിയെ വാസയോഗ്യമായ ഭൂമിയായും പൊതുമരാമത്ത് റോഡ് സൗകര്യമുള്ള വാസയോഗ്യമായ ഭൂമിയെ പഞ്ചായത്ത് റോഡ് സൗകര്യമുള്ള ഭൂമിയായും തെറ്രായി തരംതിരിച്ചു. സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ ഇതുവഴിയുണ്ടായത് 33 ലക്ഷത്തിന്റെ നഷ്ടം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |