SignIn
Kerala Kaumudi Online
Thursday, 26 February 2026 4.43 AM IST

210 പേർക്ക് മുത്തൂറ്റ് എം. ജോർജ് വിദ്യാഭ്യാസ സ്‌കോളർഷിപ്പ്

Increase Font Size Decrease Font Size Print Page
muthut

കൊച്ചി: സ്വർണപ്പണയ ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിന്റെ മുത്തൂറ്റ് എം. ജോർജ്ജ് ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തു. മികവുറ്റ വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ വിദ്യാഭ്യാസത്തിന് പിന്തുണ നൽകുന്ന പദ്ധതിയുടെ ഒമ്പതാം പതിപ്പാണിത്. രാജ്യവ്യാപകമായി ബി.ടെക്, എം.ബി.ബി.എസ്, ബി.എസ്‌സി നഴ്‌സിംഗ് കോഴ്‌സുകൾക്ക് പ്രവേശനം ലഭിച്ച 210 വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പുകൾ സമ്മാനിച്ചത്.മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം. ജോർജ് സ്‌കോളർഷിപ്പ് വിതരണം നിർവഹിച്ചു. ജസ്റ്റിസ് കെ. സുരേന്ദ്ര മോഹൻ, ജിയോജിത്ത് ഫിനാൻഷ്യൽ സർവീസസ് മാനേജിംഗ് ഡയറക്ടർ സി.ജെ ജോർജ്, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷഹീർഷ എന്നിവർ പങ്കെടുത്തു.

TAGS: BUSINESS, MUTHOOTT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.