SignIn
Kerala Kaumudi Online
Sunday, 01 March 2026 2.26 PM IST

ജയിക്കണേടാ

Increase Font Size Decrease Font Size Print Page
a

ട്വൻ്റി- 20 ലോകകപ്പിൽ ഇന്ത്യ ഇന്ന് നിർണായക പോരാട്ടത്തിൽ വെസ്റ്റിൻഡീസിനെ നേരിടും

കൊൽക്കത്ത: കൊൽക്കത്ത: ട്വന്റി-20 ലോകകപ്പ് സൂപ്പർ 8 ഗ്രൂപ്പ് 1ൽ സെമി ലക്ഷ്യം വച്ചുള്ള ജീവൻ മരണ പോരാട്ടത്തിൽ ഇന്ത്യ ഇന്ന് വെസ്റ്റിൻഡീസിനെ നേരിടും. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ രാത്രി 7 മുതലാണ് മത്സരം. ഇന്ന് ജിയച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് സെമിയിൽ എത്താനാകൂ. ഇന്ത്യയ്ക്കും വെസ്‌റ്റിൻഡീസിനും രണ്ട് പോയിന്റ് വീതമാണുള്ളതെങ്കിലും നെറ്റ് റൺറേറ്റിൽ മുന്നിലുള്ള വെസ്റ്റിൻഡീസാണ് ഗ്രൂപ്പിൽ രണ്ടാം സ്ഥനത്തുള്ളത്. ഇന്ത്യ മൂന്നാമതാണ്. അതിനാൽ തന്നെ മഴയോ മറ്റ് കാരണങ്ങളാലോ മത്സരം ഉപേക്ഷിക്കേണ്ടി വന്നാൽ ഇന്ത്യ പുറത്താകും. വെസ്റ്റിൻഡീസ് സെമിയിലെത്തും.ഗ്രൂപ്പിൽ നിന്ന് ദക്ഷിണാഫ്രിക്ക നേരത്തേ തന്നെ സെമി ഉറപ്പിച്ചിരുന്നു.

സൂപ്പർ 8 ഗ്രൂപ്പ് 1ൽ ഇന്ത്യയും വെസ്റ്റിൻഡീസും ദക്ഷിണാഫ്രിക്കയോട് തോറ്റു. സിംബാബ്‌വെയോട് ജയിച്ചു.

റിങ്കു എത്തി, സഞ്ജു തുടരും

സിംബാബ് വെയ്ക്കെതിരെ ഇന്നിംഗ്സിലെ രണ്ടാം പന്ത് തന്നെ സിക്സടിച്ച് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകുകയും വിക്കറ്റിന് പിന്നിൽ ഡൈവിംഗ് ക്യാച്ചുൾപ്പെടെ മിന്നും പ്രകടനം നടത്തുകയും ചെയ്ത സഞ്ജു ഇന്നും ഇന്ത്യൻ ടീമിലുണ്ടായേക്കും. സഞ്ജു വന്നാൽ ഇടം കൈ - വലം കൈ കോമ്പിനേഷൻ എന്ന പ്ലസ് പോയിൻ്റും ഉള്ളതിനാൽ താരം കളിക്കും എന്ന് തന്നെയാണറിയുന്നത്. സഞ്ജു എത്തിയതോടെ ഇന്ത്യയുടെ ഓപ്പണിംഗ് ക്ലിക്കാക്കുകയും അഭിഷേക് ശർമ്മയ്ക്ക് താളം കണ്ടെത്താൻ കഴിയുകയും ചെയ്തിരുന്നു.

പിതാവിൻ്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷം റിങ്കു സിംഗ് ഇന്നലെ ടീമിനൊപ്പം ചേർന്നു. എങ്കിലു

കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെ ഇന്ത്യ നിലനിറുത്തിയേക്കും.

സാധ്യതാ ടീം - സഞ്ജു, അഭിഷേക്, ഇഷാൻ , സൂര്യ, തിലക്, ഹാർദിക്, ദുബെ , അക്ഷർ, ബുംറ , വരുൺ , അക്ഷർ.

വിൻഡീസ് ദക്ഷിണാഫ്രിക്കയ്ക് എതിരെ ഇറങ്ങിയ ടീമിനെ തന്നെ നില നിറുത്തുമെന്നാണ് വിവരം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഫീൽഡിംഗിനിടെ പരിക്കേറ്റ ഓപ്പണർ ബ്രാണ്ടൻ കിംഗ് ഫിറ്റ്നസ് വീണ്ടെടുത്തു. കിംഗ് ഇന്ന് കളിക്കും,

സാധ്യതാ ടീം- കിംഗ്,ഹോപ്പ്,ഹെറ്റ്‌മേയർ,പവൽ,ചേസ്,റുതർഫോർഡ്,ഷെപ്പേർഡ്,ഹോൾഡർ,ഫോർഡെ, മോട്ടി,ജോസഫ്,

സൂപ്പർ 8ന് സമാപനം

ഇന്നത്തെ ഇന്ത്യ - വിൻഡീസ് മത്സരത്തോടെ ട്വൻ്റി- 20 ലോകകപ്പിലെ സൂപ്പർ 8 മത്സരങ്ങൾ അവസാനിക്കും. ബുധനാഴ്ചയും വ്യാഴാഴ്ചയുമാണ് സെമി ഫൈനൽ.


മഴയേ പെയ്യല്ലേ

ഇരു ടീമിനും 2 പോയിൻ്റ് വീതമാണെങ്കിലും നെറ്റ് റൺറ്റേറ്റിൽ മുന്നിലുള്ള വെസ്റ്റിൻഡീസ് ( + 1 . 791 ) ആണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയുടെ നെറ്റ് റൺറേറ്റ് - O.100 ആണ്. മഴയോ മറ്റോ മൂലം മത്സരം പൂർത്തിയാക്കാൻ കഴിയാതെ വന്നാൽ രണ്ടാം സ്ഥാനത്തുള്ള വെസ്റ്റിൻ ഡീസാകും സെമിയിൽ എത്തുക. എന്നാൽ ഇന്ന് കൊൽക്കത്തയിൽ മഴ പെയ്യാൻ ഒരു സാധ്യതയുമില്ലെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നത്.

ജയിച്ചിട്ടും പാകിസ്ഥാൻ ഔട്ട്, കിവീസ് ഇൻ

പ​ല്ലെ​ക്കി​ലെ​:​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പ് ​സൂ​പ്പ​ർ​ ​എ​ട്ടി​ൽ​ ​ഗ്രൂ​പ്പ് 2​ൽ​ ​ഇന്നലെ ശ്രീലങ്കയെ 5 റൺസിന് കീഴടക്കിയെങ്കിലും പാകിസ്ഥാൻ സെമി ഫൈനൽ കാണാതെ പുറത്തായി. പാകിസ്ഥാനും ന്യൂസിലാൻഡിനും മൂന്ന് പോയിന്റ് വീതമാണുള്ളതെങ്കിലും മികച്ച നെറ്റ് റൺറേറ്റിന്റെ പിൻബലത്തിൽ ന്യൂസിലാൻഡ് ഗ്രൂപ്പിലെ രണ്ടാമൻമാരായി സെമി ഉറപ്പിച്ചു.

നിർണായക പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ സഹിസഹി​ബ്‌​സ​ദ​ ​ഫ​ർ​ഹാ​ന്റെ​ സെ‌ഞ്ച്വറിയുടേയും ഫഖർ സമാന്റെ അർദ്ധ സെഞ്ച്വറിയുടേയും മികവിൽ 20 ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ 212 റൺസെടുത്തു. ന്യൂസിലാൻഡിനെ മറികടന്ന് നെറ്റ് റൺറേറ്റിൽ മുന്നിലെത്താൻ പാകിസ്ഥാൻ ശ്രീലങ്കയെ 147 റൺസിനുള്ളിൽ പുറത്താക്കണമായിരുന്നു. എന്നാ പൊരുതിയ ശ്രീലങ്ക 20 ഓവറിൽ 6 വിക്കറ്റ് നഷ്‌ടത്തിൽ 207 റൺസെടുത്തു.

ടൂ​ർ​ണ​മെ​ന്റി​ലെ​ ​ര​ണ്ടാം​ ​സെ​ഞ്ച്വ​റി​ ​തി​ക​ച്ച സഹി​ബ്‌​സ​ദ​ ​ഫ​ർ​ഹാ​ന്റെ​യും​ ​(60​ ​പ​ന്തി​ൽ​ 100,​ 9​ ​ഫോ​ർ​ 5​ ​സി​ക്സ്)​ ​ഫ​ഖ​ർ​ ​സ​മാ​ന്റെ​യും​ ​(42​ ​പ​ന്തി​ൽ​ 84​)​ ​ഓ​പ്പ​ണിം​ഗ് ​വി​ക്ക​റ്ര് ​കൂ​ട്ടു​കെ​ട്ടി​ന്റെ​ ​പി​ൻ​ബ​ല​ത്തി​ലാ​ണ് ​പാ​കി​സ്ഥാ​ൻ​ 200​ ​ക​ട​ന്ന​ത്​.​ഇ​രു​വ​രും​ ​ഒ​ന്നാം​ ​വി​ക്ക​റ്റി​ൽ​ 15.5​ ​ഓ​വ​റി​ൽ​ 176​ ​റ​ൺ​സി​ന്റെ​ ​റെ​ക്കാ​ഡ് ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി.​ ​ട്വന്റി-20 ലോകകപ്പിൽ ഏത് വിക്കറ്റിലേയും ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്.

ഫ​ഖ​ർ​ ​സ​മാ​നെ​ ​പു​റ​ത്താ​ക്കി​ ​ദു​ഷ്മ​ന്ത​ ​ച​മീ​ര​യാ​ണ് ​കൂ​ട്ടു​കെ​ട്ട് ​പൊ​ളി​ച്ച​ത്.​ ​പി​ന്നീ​ട് ​പാ​കി​സ്ഥാ​ന് ​തു​ട​ർ​ച്ച​യാ​യി​ ​വി​ക്ക​റ്റു​ക​ൾ​ ​ന​ഷ്‌​ട​പ്പെ​ട്ടു.​ ​അ​വ​സാ​ന​ ​ര​ണ്ടോ​വ​റി​ൽ​ ​അ​വ​ർ​ക്ക് 5​ ​വി​ക്കറ്റുക​ൾ​ ​ന​ഷ്ട​മാ​യി.​ ​ശ്രീ​ല​ങ്ക​യ്ക്കാ​യി​ ​ദി​ൽ​ഷ​ൻ​ ​മ​ധു​ഷ​നാ​ക​ ​മൂ​ന്ന് ​വി​ക്ക​റ്റു​ക​ൾ​ ​വീ​ഴ്ത്തി.

ശ്രീലങ്കൻ ബാറ്റിംഗ് നിരയിൽ അവസാന ഓവറിൽ 3 സിക്സും ഒരു ഫോറും അടിച്ച് ആതിഥേയരെ വിജയത്തിനടുത്തെത്തിച്ച ക്യാപ്ടൻ ഡസുൻ ഷനാക (പുറത്താകാതെ 31 പന്തിൽ 76), പവൻ രത്നായകെ (37 പന്തിൽ 58) എന്നിവർ തിളങ്ങി. പാകിസ്ഥാനായി അബ്രാർ അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

TAGS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.